അബുദാബി : എവറസ്റ്റ് കൊടുമുടിയും ലോത്സെ കൊടുമുടിയും 24 മണിക്കൂറുകൊണ്ട് കീഴടക്കി ചരിത്രം കുറിച്ച് ഇമിറാത്തി വനിത ദന്ന അല്‍ അലി. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ നാലാമത്തെ കൊടുമുടിയാണ് ലോത്സെ. കഴിഞ്ഞ മാസം 24-നായിരുന്നു ദന്നയുടെ സാഹസിക യാത്ര.
എവറസ്റ്റ് ബേസ് ക്യാമ്പില്‍നിന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് യാത്രയാരംഭിച്ചത്. ഏകദേശം 10.30-ന് എവറസ്റ്റിലെത്തുകയും പിന്നീട് നാലു മണിക്കൂറിന് ശേഷം ലോത്സെയിലേക്ക് പുറപ്പെടുകയും ചെയ്തു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള 16 പേരടങ്ങുന്ന സംഘത്തോടൊപ്പമായിരുന്നു യാത്ര. ലോത്സെ കൊടുമുടിയില്‍ ആദ്യമായി യു.എ.ഇ. ദേശീയ പതാക ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്ന് ദന്ന പറഞ്ഞു