ടെക്സസ്: മിഡില്ലാന്ഡ് മേഖലയില്‍ മോഷ്ടാവാണെന്നു തെറ്റിദ്ധരിച്ചു വീട്ടുടമസ്ഥന് പോലീസ് ഓഫീസറെ വെടിവച്ചു കൊന്നു. നെയ്തന്‍ ഹിഡില്‍ ബെര്‍ഗ് (28) എന്ന പോലീസ് ഓഫീസറാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 5 ന് രാവിലെയായിരുന്നു സംഭവം.

അപകട സൂചന നല്കുന്ന സെക്യൂരിറ്റി അലാം ലഭിച്ചതിനെ തുടര്‍ന്ന് മൂന്ന് പോലീസ് ഓഫീസര്‍മാര്‍ വീടിനു മുമ്പിലെത്തി. രണ്ടു ഓഫീസര്‍മാര്‍ കാറിലിരിക്കെ നെയ്തന്‍ ഹിഡില്‍ ബെര്‍ഗ് വീടിനുമുമ്പിലേക്ക് നടന്നടുത്തു. വാതില്‍ തുറന്ന് തോക്കുമായി പുറത്തിറങ്ങിയ വീട്ടുടമയെ കണ്ട് കാറിലിരുന്നവര്‍ തങ്ങള്‍ പോലീസ് ഓഫീസരാണെന്ന് ഉറക്കെ വിളിച്ചു പറഞ്ഞുവെങ്കിലും വീട്ടുടമസ്ഥന് ശ്രദ്ധിച്ചില്ല. തോക്കില്‍ നിന്നും ചീറി പാഞ്ഞ വെടിയുണ്ട വെസ്റ്റിനു തൊട്ടുമുകളിലാണ് തറച്ചത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
സംഭവത്തില്‍ വീട്ടുടമസ്ഥനെ (ഡേവിഡ് ചാള്‍സ്) അറസ്റ്റു ചെയ്തു. 75,000 ഡോളറിന്റെ ജാമ്യം അനുവദിച്ചു. മിഡ് ലാന്‍ഡ് സിറ്റി പോലീസിന്റെ 31 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഡ്യൂട്ടിക്കിടയില്‍ ഒരു പോലീസ് ഓഫീസര്‍ കൊല്ലപ്പെടുന്നത്.


