സ്വദേശിവത്കരണം വേഗത്തിലാക്കാനുള്ള പാര്‍ലമെന്റ്് സമിതി റിപ്പോര്‍ട്ടിലെ തുടര്‍ നടപടികള്‍ പ്രധാന അജണ്ടയാകുമെന്നാണ് സൂചന. സ്വദേശികളുടെ വിരമിക്കല്‍ പ്രായം കുറക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളും ഇന്ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ ചര്‍ച്ചയാവും. 
ചില പാര്‍ലമെന്റ് നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്ന ഭരണഘടനാ കോടതിയുടെ നിരീക്ഷണമുള്ളതിനാല്‍ ഇക്കാര്യം സമ്മളനത്തില്‍ ചൂടുള്ള ചര്‍ച്ചയാകും. പാര്‍ലമെന്റും ഭരണഘടനാ കോടതിയും തമ്മിലുള്ള അഭിപ്രായ ഭിന്നതയില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ശക്തമായ പ്രതികരണമുണ്ടാവുമെന്നും റിപ്പോര്‍ട്ടുണ്ട്. സാമൂഹിക-തൊഴില്‍ മന്ത്രി ഹിന്ദ് അല്‍ സബീഹ്, പൊതുമരാമത്ത്-മുനിസിപ്പല്‍ മന്ത്രി ഹുസാം അല്‍ റൂമി, പാര്‍ലമെന്ററികാര്യമന്ത്രി ആദില്‍ അല്‍ ഖറാഫി, ജലം-വൈദ്യുതി, എണ്ണമന്ത്രി ബഖീത് അല്‍ റാഷിദി എന്നിവര്‍ രാജിവെച്ച ഒഴിവിലേക്ക് ഖാലിദ് അല്‍ ഫാദില്‍, മറിയം അല്‍ അഖീല്‍, ഫഹദ് അല്‍ ഷഹ്ല, സഅദ് അല്‍ ഖറാസ് എന്നിവരാണ് ചുമതലയേറ്റത്. എം.പിമാരുടെ നിരന്തരമുള്ള വിമര്‍ശനത്തിനും കുറ്റവിചാരണ ഭീഷണിക്കുമൊടുവിലാണ് നാലുമന്ത്രിമാര്‍ രാജിവെച്ചത്. പകരം എത്തിയ മന്ത്രിമാര്‍ക്ക് വകുപ്പില്‍ തിരുത്തല്‍ നടപടികള്‍ക്ക് രണ്ട് മാസത്തെ സമയപരിധിയാണ് എം.പിമാര്‍ നല്‍കിയത്.
കുവെെത്ത് പാര്‍ലമെന്റ് ഇന്ന് ചേരും; സ്വദേശിവത്കരണം ചര്‍ച്ചയ്ക്ക്
കുവൈത്ത്: പാര്‍ലമെന്റ് സമ്മേളനത്തിന് കുവൈത്തില്‍ ഇന്ന് തുടക്കമാകും. പാര്‍ലമെന്റ്് സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിം വാര്‍ത്താ കുറിപ്പിലൂടെയാണ് ചൊവാഴ്ച ആരംഭിക്കുന്ന പാര്‍ലിമെന്റ് സെക്ഷനിലെ അജണ്ട പുറത്തു വിട്ടത്.

