വാഷിങ്ടണ്‍: 2020 ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ഹിലരി ക്ലിന്റന്. ”മത്സരിക്കാന്‍ എന്തായാലും ഇല്ല. പക്ഷേ, ഞാന്‍ വിശ്വസിക്കുന്നതിനുവേണ്ടി നിലകൊള്ളുകയും സംസാരിക്കുകയും ചെയ്യും” – ഹിലരി പറഞ്ഞു.
2016ല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ട്രംപിനോട് പരാജയപ്പെട്ടിരുന്നു. അമേരിക്കയുടെ ആദ്യ വനിത പ്രസിഡന്റ് എന്ന പദവിയാണ് അങ്ങനെ ഹിലരിയില്‍നിന്ന് നഷ്ടമായത്.


