അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ക്വാറന്റീന് ലംഘിച്ചതായി ആരോപണം. ക്വാറന്റീന് ലംഘിച്ച് ട്രംപ് കാര്‍യാത്ര നടത്തിയതായാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. അതേസമയം, ട്രംപിന്റെ കാര്‍ യാത്രയെ ന്യായീകരിച്ച് വൈറ്റ് ഹൗസ് രംഗത്തെത്തി.
അണികളെ ആവേശം കൊള്ളിക്കാനുള്ള ചെറുയാത്രയെന്നാണ് വൈറ്റ് ഹൗസ് വിശദീകരണം. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയിരുന്നുവെന്നും വൈറ്റ് ഹൗസ് ന്യായീകരിച്ചു. അതേസമയം, ഡോണള്‍ഡ് ട്രംപിന്റെ രോഗം നിസാരമല്ലെന്ന് വ്യക്തമാക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. ഓക്സിജന്‍ ലെവലിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് വാള്‍ട്ടര്‍ റീഡ് നാഷണല്‍ മിലിട്ടറി ആശുപത്രി വൃത്തങ്ങള്‍ സൂചിപ്പിച്ചു. അതിനിടെ കൊവിഡ് രോഗിയുടെ നില ഗുരുതരമാകുമ്പോള്‍ മാത്രം നല്‍കാറുള്ള മരുന്നുകളാണ് ട്രംപിന് നല്‍കുന്നതെന്ന വിവരവും പുറത്തുവന്നു. ഇത് വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്.
അതേസമയം രോഗത്തെ നിസാരവല്‍ക്കരിക്കുന്ന പ്രസിഡന്റ് മറ്റുള്ളവരുടെ ജീവന്‍കൂടി അപകടത്തിലാക്കുകയാണെന്ന് ആരോഗ്യവിദഗ്ധര്‍ വിമര്‍ശിച്ചു. പ്രസിഡന്റിന് സ്റ്റിറോയിഡുകള്‍ നല്‍കിത്തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. രോഗിയുടെ നില ഗുരുതരമാകുമ്പോള്‍ മാത്രം നല്‍കാറുള്ള മരുന്നുകളാണ് എഴുപത്തിനാലുകാരനായ ട്രംപിന് നല്‍കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പു പ്രചാരണരംഗത്തേക്ക് വേഗം മടങ്ങിയെത്തേണ്ടത് കണക്കിലെടുത്താണ് ഇത്തരം ചികില്സാമാര്ഗങ്ങള് സ്വീകരിക്കുന്നതെന്നും സൂചനയുണ്ട്


