ലോകത്ത് കൊവിഡ് കേസുകളുടെ എണ്ണം ഒരു കോടി 11 ലക്ഷം കടന്നു. നിലവില്‍ 1,11,97,174 കൊവിഡ് രോഗികളാണുള്ളത്. അതേ സമയം കൊവിഡ് ബാധിച്ച് 5,29,197 പേര് മരിച്ചു. 63,42,850 പേര് രോഗമുക്തരായി. 43,25,127 പേര് നിലവില്‍ ചികിത്സയിലുണ്ട്. 28,90,588 പേര്‍ക്കാണ് അമേരിക്കയില്‍ ഇതുവരെ രോഗം ബാധിച്ചത്. 1,32,101 പേര് അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. ഇന്നലെ മാത്രം അമേരിക്കയില്‍ അര ലക്ഷത്തിലധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ബ്രസീലില്‍ രോഗബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 42,223 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 15,43,341 ആയി. മരണം 1,290 എണ്ണം വര്‍ദ്ധിച്ച് 63,254 ആയി. 6,49,889 കൊവിഡ് ബാധിതരുമായി ഇന്ത്യ പട്ടികയില്‍ നാലാം സ്ഥാനത്താണ്.

