ഗുജ്റങ്വാല: പാകിസ്താനില്‍ ഇമ്രാന് ഖാന്റെ റാലിക്ക് നേരെ നടന്ന വെടിവെപ്പില്‍ പരുക്കേറ്റ ഇമ്രാന് ഖാനെ ആശുപത്രിയിലേക്ക് മാറ്റി. ഗുജ്റങ്വാലയിലെ റാലിക്കിടെയാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പില്‍ വലതുകാലിനാണ് പാകിസ്താന് മുന്‍ പ്രധാനമന്ത്രിക്ക് പരുക്കേറ്റത്. സിന്ദ് ഗവര്‍ണര്‍ക്കും പിടിഐ നേതാവായ ഫൈസല്‍ ജാവേദിനും വെടിവെപ്പില്‍ പരുക്കേറ്റതായാണ് വിവരം. സംഭവത്തില്‍ നാല് പേര്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ഇമ്രാന് ഖാന് സഞ്ചരിച്ച ട്രക്കിന് നേരെ വെടിയുതിര്‍ത്തതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ അക്രമിയെ പൊലീസ് പിടികൂടി.
ലാഹോറില്‍ നിന്ന് ഇസ്ലാമാബാദിലേക്ക് ഇമ്രാന് രണ്ടാം ലോങ്ങ് മാര്‍ച്ച് ആരംഭിച്ചിരുന്നു. 350 കിലോമീറ്ററായിരുന്നു മാര്‍ച്ച്. നവംബര്‍ നാലോടെ ഇസ്ലാമാബാദിലെത്തുമെന്നായിരുന്നു പ്രതീക്ഷ. കിലോമീറ്ററുകളോളം നീളുന്ന വാഹനവ്യൂഹത്തില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്.


