അബുദാബിയില്‍ എയര്‍ ആംബുലന്‍സ് തകര്‍ന്നു വീണു നാലു പേര് മരിച്ചു. രണ്ടു പൈലറ്റുമാര്‍, ഡോക്ടര്‍, നഴ്സ് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. യുഎഇ സ്വദേശി പൈലറ്റുമാരായ ഖാമിസ് സഈദ്, നാസര്‍ മുഹമ്മദ് അല്‍ റാഷിദി, ഡോ.ഷാഹിദ് ഗുലാം, നഴ്സായ ജോയല്‍ സകാറ മിന്റോ എന്നിവരാണ് മരിച്ചത്.
ജോലിക്കിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടത്തിന്റെ കാരണമെന്താണെന്നും എപ്പോഴാണ് അപകടമുണ്ടായതെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.


