അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുഖ്യ ഉപദേഷ്ടാവിന് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പ്രസിഡന്റിനൊപ്പം സദാസമയം സഞ്ചരിക്കുന്ന വ്യക്തിയായ ഹോപ് ഹിക്ക്സ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.
നേരത്തെ ക്ലീവ്ലാന്ഡില് നടന്ന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിനായി എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ ഡോണള്‍ഡ് ട്രംപിനൊപ്പം ഹോപ് ഹിക്ക്സും സഞ്ചരിച്ചിരുന്നു.
വൈറ്റ് ഹൗസിന്റഎ കമ്യൂണിക്കേഷന്‍സ് ഡയറക്ടറായിരുന്ന ഹിക്ക്സ് 2016 ലെ ട്രംപിന്റെ തെരഞ്ഞെടുപ്പ് ക്യാമ്പെയിനില്‍ വാക്താവായും പ്രവര്‍ത്തിച്ചിട്ടുണ്ട്.


