ഇസ്ലാമാബാദ്: ഇന്ത്യക്കെതിരെ പ്രകോപനവുമായി പാക്കിസ്ഥാന് പാകിസ്ഥാന് റയില്‍വെ മന്ത്രി റാഷിദ് അഹമ്മദ് രംഗത്ത്. ഇന്ത്യയെ നശിപ്പിക്കാന്‍ ശേഷിയുള്ള സ്മാര്‍ട്ട് ബോംബുകള്‍ പാക്കിസ്ഥാന്റെ കൈവശമുണ്ടെന്ന അവകാശവാദവുമായാണ് മന്ത്രി രംഗത്തെത്തിയത്. ഇന്ത്യയിലെ ഏത് പ്രദേശത്തെയും ലക്ഷ്യവയ്ക്കാനും തകര്‍ക്കാനും ശേഷിയുള്ള 125 – 250 ഗ്രാം ആറ്റം ബോംബുകള്‍ പാക്കിസ്ഥാന്റെ കൈയ്യിലുണ്ടെന്ന് ഓര്‍ക്കണമെന്നും പാക്ക് മന്ത്രി പറഞ്ഞു. പാക്കിസ്ഥാന് ഈ ആണവബോംബ് വര്‍ഷിച്ചാല്‍ ഇന്ത്യയെ 22 കഷ്ണങ്ങളാക്കി മാറ്റാമെന്നും റാഷിദ് അവകാശപ്പെട്ടു. ഇന്ത്യ-പാക്ക് അതിര്‍ത്തി പ്രശ്നങ്ങള്‍ വഷളായതുമുതല്‍ തുടര്‍ച്ചയായി പ്രകോപനം നടത്തുന്ന മന്ത്രിയാണ് റാഷിദ് അഹമ്മദ്.
Home World ഇന്ത്യയെ 22 കഷ്ണങ്ങളാക്കാന്‍ ശേഷിയുള്ള സ്മാര്ട്ട്ബോംബുകള് കൈവശമുണ്ടെന്ന് പാക്കിസ്ഥാൻ മന്ത്രി
ഇന്ത്യയെ 22 കഷ്ണങ്ങളാക്കാന്‍ ശേഷിയുള്ള സ്മാര്ട്ട്ബോംബുകള് കൈവശമുണ്ടെന്ന് പാക്കിസ്ഥാൻ മന്ത്രി
by വൈ.അന്‍സാരി
by വൈ.അന്‍സാരി

