ലോകത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് രോഗബാധിതരുടെ എണ്ണം 63.65 ലക്ഷമായി. ഇതുവരെ 3.77 ലക്ഷം ആളുകളാണ് മരിച്ചത്. 29.03 ലക്ഷം പേര് രോഗമുക്തി നേടി. 30.30 ലക്ഷം പേര് നേരിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്. 53,402 പേരുടെ നില അതീവ ഗുരുതരമാണ്.
യുഎസ്സില്‍ ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 18.59 ലക്ഷമായി. 1.07 ലക്ഷം പേരാണ് ഇതുവരെ യുഎസ്സില്‍ മരണപ്പെട്ടത്. ബ്രസീലില്‍ 5.29 ലക്ഷം പേരെ ഇതുവരെ ഇതുവരെ രോഗം ബാധിച്ചു. യുഎസ് കഴിഞ്ഞാല്‍ ഏറ്റവും അധികം രോഗബാധിതരുള്ള രാജ്യം ബ്രസീലാണ്. 30,046 പേരാണ് ഇതുവരെ ബ്രസീലില്‍ മരണപ്പെട്ടത്.
അതിനിടെ, ആകെ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഫ്രാന്‍സിനെയും ജര്‍മ്മനിയെയും മറികടന്ന് ഇന്ത്യ ലോകത്ത് ഏഴാം സ്ഥാനത്തായി.


