യുക്രെയ്നില്‍ റഷ്യന്‍ ആക്രമണം രൂക്ഷം. കീവിലും ഹാര്‍കീവിലും തുടരെ സ്ഫോടനങ്ങളും ഷെല്ലാക്രമണങ്ങളും നടത്തി. കീവില്‍ രാത്രി കര്‍ഫ്യൂ തുടരുന്നു. അതിനിടെ യൂറോപ്യന്‍ യൂണിയന് അംഗത്വത്തിന് യുക്രെയ്ന് അപേക്ഷ നല്കി. ബെലാറൂസില്‍ നടന്ന റഷ്യയുക്രെയ്ന്‍ ആദ്യറൗണ്ട് ചര്‍ച്ച രാത്രിയോടെ തന്നെ അവസാനിച്ചു. ചര്‍ച്ച അഞ്ചര മണിക്കൂര്‍ നീണ്ടു. ചില തീരുമാനങ്ങളിലെത്തിയെന്ന് യുക്രെയ്ന് പ്രതിനിധിയും ധാരണയിലെത്താനുളള നിര്‍ദേശങ്ങള്‍ രൂപപ്പെട്ടെന്ന് റഷ്യയും വ്യക്തമാക്കി. ലോകം പ്രതീക്ഷയോടെയാണ് ഇരരാജ്യങ്ങളുടേയും പ്രിതകരണം കേട്ടത്. പോളണ്ട്ബെലാറൂസ് അതിര്‍ത്തിയില്‍ ഏതാനും ദിവസങ്ങള്‍ക്കുളളില്‍ രണ്ടാം റൗണ്ട് ചര്‍ച്ച നടക്കുമെന്നാണ് സൂചനകള്‍.
രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ നടക്കുന്നതോടെ സമാധാനം പുലരാനുള്ള നടപടികള്‍ക്ക് വേഗം കൂടുമെന്നാണ് ലോകരാജ്യങ്ങളുടെ പ്രതീക്ഷ. ചര്‍ച്ചകള്‍ക്ക് പിന്നാലെ റഷ്യ. കീവിലും ഹാര്‍കീവിലും തുടരെ സ്ഫോടനങ്ങളും ഷെല്ലാക്രമണങ്ങളും നടത്തി. കീവില്‍ രാത്രി വലിയ മിസൈല്‍ ആക്രമണങ്ങളുണ്ടായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. യുദ്ധത്തിലെ 5 ദിവസങ്ങളില്‍ 56 റോക്കറ്റുകളും 113 ക്രൂസ് മിസൈലുകളും റഷ്യ പ്രയോഗിച്ചെന്ന് യുക്രെയ്ന് പ്രസിഡന്റ് വ്യക്തമാക്കി. നിരോധിച്ച വാക്വം ബോബ് റഷ്യ ഉപയോഗിച്ചെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
കീവില്‍ രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. റഷ്യയെ തടയാന്‍ യുദ്ധ പരിശീലനം ലഭിച്ച തടവുകാരെയും യുക്രെയ്ന് രംഗത്തിറക്കുമെന്നും സൂചനകളുണ്ട്. അതിനിടെ യൂറോപ്യന്‍ യൂണിയന് അംഗത്വത്തിന് യുക്രെയ്ന് അപേക്ഷ നല്കി. യുക്രെയ്നിലെ റഷ്യന്‍ സൈനിക നടപടി യു.എന്‍ പൊതുസഭയും ചര്‍ച്ച ചെയ്തു. ആക്രമണം അവസാനിപ്പിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.


