ഹാനോയ്: ഉത്തര കൊറിയയ്ക്കെതിരെയുളള ഉപരോധങ്ങളെല്ലാം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന കിം ജോങ് ഉന്നുമായി ചര്‍ച്ചകള്‍ പാതിവഴിയില്‍ അവസാനിപ്പിച്ച് ഡോണള്‍ഡ് ട്രംപിന്റെ പിന്മാറ്റം. കൊറിയകളെ ആണവമുക്തമാക്കി ലോക സമാധാനം ഉറപ്പാക്കാമെന്ന വന്‍ പ്രതീക്ഷയോടെ തുടങ്ങിയ രണ്ടാം ഉച്ചകോടിയാണു വിഫലമായത്.

ഫലപ്രദമായ ചര്‍ച്ചകളോ സംയുക്ത പ്രസ്താവനയോ ഇല്ലാതെ ഉച്ചകോടി പിരിഞ്ഞെങ്കിലും യുഎസ് പ്രസിഡന്റ് ശുഭപ്രതീക്ഷ പങ്കുവച്ചു. കിമ്മുമായുള്ള ഊഷ്മള ബന്ധം അങ്ങനെ തന്നെ മുന്നോട്ടുപോകണമെന്നാണു തന്റെ ആഗ്രഹമെന്നു ട്രംപ് പറഞ്ഞു. മൂന്നാമതൊരു ഉച്ചകോടിയെക്കുറിച്ചു തല്കാലം ചിന്തിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


