പൊട്ടിതെറിച്ച കോഴിയും ഇറച്ചി പുട്ടും, പിടിയും കോഴിക്കറിയും പിന്നെ പായസ മേളവുമായി കഫേ കുടുംബശ്രീ ഭക്ഷ്യമേളയിൽ ജനത്തിരക്കേറുന്നു.
രുചിയേറും വിഭവങ്ങളുമായാണ് കഫേ കുടുംബശ്രീ ഭക്ഷ്യമേള ആകർഷകമാകുന്നത് . മേളയിൽ വൻ ജനത്തിരക്കേറുന്നു.

വിവിധ തരം പായസങ്ങൾ, കർക്കിട കഞ്ഞി, പത്തില തോരൻ, പിടിയും കോഴിക്കറിയും, കപ്പവിഭവങ്ങൾ, ബിരിയാണി, തുടങ്ങി പൂട്ടും കട്ടനും വരെ ഒരുക്കിയാണ് ഭക്ഷ്യമേള സംഘടിപ്പിച്ചിരിക്കുന്നത്. നഗരസഭയും, കുടുംബശ്രീയും, ദേശീയ നഗര ഉപജീവന മിഷനും സംയുക്തമായി മുനിസിപ്പൽ ടൗൺഹാളിലാണ് ഭക്ഷ്യമേളയും, ഉല്പന്ന വിപണനവും നടക്കുന്നത്. മായം ഒന്നും ചേർക്കാതെ വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ തത്സമയം പാചകം ചെയ്തെടുത്ത വിഭവങ്ങളാണ് നല്കുന്നത്. മുളയരി, ചെറുപയർ, പാലട തുടങ്ങി വിവിധ തരത്തിലുള്ള പായസങ്ങളാണ് തയ്യാറാക്കുന്നത്. പുതിയ വിഭവമായ ചിക്കൻ പൊട്ടിത്തെറിച്ചതിന് കൂടുതൽ ജനപ്രയമുള്ളതായി അധികൃതർ പറഞ്ഞു. രാവിലെ 11 മുതൽ 9 വരെയാണ് പ്രവർത്തനസമയം. മേള ആഗസ്റ്റ് രണ്ടിനു സമാപിക്കും.



