മിയാമി: വിമാനത്തില്‍ വച്ച് മറ്റൊരു സ്ത്രീയെ നോക്കിയ കാമുകൻ്റെ തല യുവതി ലാപ്ടോപ്പ് കൊണ്ട് അടിച്ചുപൊട്ടിച്ചു. വിമാനം പുറപ്പെടാന്‍ നിമിഷങ്ങള്‍ മാത്രം ഉള്ളപ്പോഴാണ് സംഭവം. ഇവര്‍ തമ്മിലുള്ള അടിപിടി രൂക്ഷമാകുകയും മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുകയും ചെയ്തതോടെ ദമ്ബതികളെ വിമാനത്തില്‍ നിന്നും ഇറക്കിവിട്ടു.
മിയാമിയില്‍ നിന്നും ലോസ് ഏഞ്ചലസിലേയ്ക്ക് പുറപ്പെടാന്‍ തയ്യാറെടുത്ത വിമാനത്തിനുള്ളിലായിരുന്നു സംഭവം. കാമുകന് മറ്റൊരു സ്ത്രീയെ നോക്കിയതില്‍ പ്രകോപിതയായി യുവതി കയ്യിലിരുന്ന ലാപ്ടോപ്പുകൊണ്ട് യുവാവിൻ്റെ തലയ്ക്കടിക്കുകയായിരുന്നു. വിമാനത്തില്‍ കയറുമ്ബോള്‍ തന്നെ ഇവര്‍ തമ്മില്‍ വഴക്കിട്ടിരുന്നു.


