കെട്ടിടം തീയില്‍ അമരുമ്ബോഴും അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്ന മകന്റെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. 15 ആം നിലയില്‍ നിന്നാണ് ഇയാള്‍ അമ്മയെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്.
പ്രധാനകവാടം വഴി കയറാന്‍ ഇയാള്‍ ശ്രമിച്ചെങ്കിലും പോലീസ് വഴി തടയുകയായിരുന്നു. ഇതോടെയാണ് കെട്ടിടത്തിന്റെ പിറകുവശം വഴി ഇയാള്‍ കയറിയത്. പരിശ്രമത്തിനിടെ യുവാവിന് ചെറിയ പരിക്കുകളും ഏറ്റിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.


