പറക്കാൻ ടാക്സിവേയിലൂടെ റൺവേയിലേക്ക് പൊയ്ക്കൊണ്ടിരുന്ന വിമാനത്തിൻ്റെ ജനലിലൂടെയാണ് യാത്രക്കാർ ആ കാഴ്ച കണ്ടത്. ചിറകിന് മുകളിൽ അള്ളിപ്പിടിച്ച് യുവാവ്. പറന്നുയരാൻ നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ വിമാനയാത്രക്കാരുടെ ജീവന് മുഴുവൻ ഭീഷണിയാകുന്ന തരത്തിൽ ചിറകിൽ കയറിപ്പറ്റിയത്. യാത്രക്കാർ വിമാന ജീവനക്കാരെ വിവരം അറിയിച്ചതിനെ തുടർന്ന് പെട്ടെന്ന് വിമാനം നിർത്തുകയായിരുന്നു. നൈജീരിയയിലെ ലാഗോസിലാണ് സംഭവം നടന്നത്.
ലാഗോസിൽ നിന്ന് നൈജീരിയയിലെത്തന്നെ പോർട്ട് ഹർകോർട്ടിലേയ്ക്കുള്ള അസ്മൻ എയറിൻ്റെ ബോയ്ങ് 737 വിമാനത്തിൻ്റെ ചിറകിലാണ് യുവാവ് കയറിപ്പറ്റിയത്. വിമാന ചിറകിൽ അള്ളിപ്പിടിച്ചിരുന്ന് യാത്ര ചെയ്യാനായിരുന്നു യുവാവിൻ്റെ ശ്രമം എന്നാണ് എയർപോർട്ട് അധികൃതർ പറയുന്നത്. ലഗേജുമായി എത്തിയ യുവാവിൻ്റെ ബാഗ് എൻജിന്റെ സമീപത്ത് നിന്ന് ലഭിച്ചു. മാനസികവിഭ്രാന്തിയുള്ള യുവാവാണ് വിമാനചിറകിൽ കയറിയത് എന്നും റിപ്പോർട്ടുകളുണ്ട്


