ലക്നൗ: പൊലീസ് വണ്ടിയിലെ മുന്‍ സീറ്റിന് വേണ്ടി പൊലീസുകാര്‍ തമ്മില്‍ നടുറോഡില്‍വച്ച് തല്ലുണ്ടാക്കിയാല്‍ എങ്ങനെയിരിക്കും? അത്തരമൊരു സംഭവമാണ് ഉത്തര്‍പ്രദേശിലെ ബിത്തൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം നടന്നത്. രാജേഷ് സിംഗ്, സുനില്‍ കുമാര്‍ എന്നീ പൊലീസുകാരാണ് പട്രോളിങ്ങിന് പോകുന്ന വണ്ടിയുടെ മുന്‍ സീറ്റില്‍ ഇരിക്കാന്‍ വേണ്ടി നടുറോഡില്‍വച്ച് തല്ലുണ്ടാക്കിയത്. നാട്ടുകാരിലാരോ വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
മുന്‍ സീറ്റിന് വേണ്ടി പൊലീസുകാര്‍ തമ്മില്‍ തര്‍ക്കം, പിന്നാലെ കയ്യാങ്കളി
by വൈ.അന്‍സാരി
by വൈ.അന്‍സാരി

