ബംഗളുരു: സെക്യൂരിറ്റി ജീവനക്കാരനെ അതിക്രൂരമായി മര്‍ദ്ദിച്ച് ഏജന്‍സി ഉടമ. ‘ ബാംഗ്ലൂര്‍ സെക്യൂരിറ്റി ഫോഴ്സ്’ എന്ന ഒരു സ്വകാര്യ സെക്യൂരിറ്റി ഏജന്‍സിയുടെ എം.ഡി സലിം ഖാനാണ് തന്റെ ജീവനക്കാരെ മനുഷ്യ മനസാക്ഷിയെ നടക്കുന്ന തരത്തില്‍ ഉപദ്രവിച്ചത്. ഇതിന്റെ രണ്ട് വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ഇയാള്‍ തന്റെ രണ്ട് ജീവനക്കാരുടെ ദേഹത്ത് ചവിട്ടികയറി നില്ക്കുന്നതും അതില്‍ ഒരാളുടെ കൈ പിടിച്ച് തിരിച്ച് അയാളുടെ മുഖത്ത് രണ്ടുകാലിലും കയറി നിന്ന് ആഞ്ഞു ചവിട്ടുന്നതുമായാണ് വീഡികളിലുള്ളത്. വീഡിയോകള്‍ വൈറലായതോടെ സോഷ്യല്‍ മീഡിയ വഴി നിരവധി പേര് ഇയാളുടെ പ്രവര്‍ത്തിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
മര്‍ദ്ദനമേല്‍ക്കുന്ന ജീവനക്കാര്‍ ‘തങ്ങള്‍ ഒരിക്കലും അങ്ങനെ ചെയ്യില്ലെ’ന്നും, തെറ്റ് ചെയ്തിട്ടില്ലെന്നും പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. എന്ത് കാരണം കൊണ്ടാണ് സലിം തന്റെ ജീവനക്കാരെ മര്‍ദിച്ചതെന്ന് വ്യക്തമല്ല. അസമിലെ കരീംഗഞ്ച് സ്വദേശിയായ സലിം ഖാന് കഴിഞ്ഞ ആറ് മാസമായി ഈ സെക്യൂരിറ്റി ഏജന്‍സിയുടെ എം.ഡിയായി പ്രവര്‍ത്തിക്കുന്നുണ്ട്. മോഷണം, ആക്രമണം തുടങ്ങിയ കുറ്റങ്ങളില്‍ നാല് പൊലീസ് കേസുകള്‍ ഇയാളുടെ പേരില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്.
#Bengaluru #WATCH
सेक्युरिटी एजेंसी के मालिक का क्रूर चेहरा सामने आया है, वीडियो में सलीम खान अपने 2 गार्ड को थर्ड डिग्री टार्चर दे रहा है, पुलिस ने सलीम सहित 6 लोगों के खिलाफ 307 के तहत मामला दर्ज किया है, वीडियो वायरल होने के बाद सलीम फरार है। @indiatvnews @IndiaTVHindi pic.twitter.com/WPAe6NhtAI— T Raghavan (@NewsRaghav) October 15, 2019


