വൈശാലി: കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നുവെന്ന കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് നീലക്കാളകളെ കൂട്ടത്തോടെ കൊന്നൊടുക്കി ഒരു ഗ്രാമം. വെടിവെച്ച് വീഴ്ത്തിയ ശേഷം പാതി ജീവനോടെ കുഴിച്ച് മൂടുകയാണ് ചെയ്യുന്നത്. മുന്നൂറോളം നീലക്കാളകളെയാണ് കൊന്നൊടുക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നുണ്ട്.
ബിഹാറിലെ വൈശാലി എന്ന ജില്ലയിലാണ് കണ്ടു നില്ക്കാനാവാത്ത ഈ കൂട്ടകുരുതി നടക്കുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടപടികള്‍. വെടിയേറ്റ് പരിക്കേറ്റ നീലക്കാളയെ ജെസിബി ഉപയോഗിച്ച് ജീവനോടെ കുഴിയിലേക്ക് തള്ളിയിട്ടതിന് ശേഷം മണ്ണ് ഇതിന് പുറത്തേക്ക് വലിച്ചിടുകയായിരുന്നു.
Nilgai नील"गाय" buried alive in #Bihar #India
The greatness of a nation can be judged by the way its animals are treated~#MahatmaGandhi#AnimalCruelty@BiharForestDept @Manekagandhibjp@PetaIndia @narendramodi @ParveenKaswan @SanctuaryAsia@BiharPoliceCGRC @moefcc pic.twitter.com/ScCz9ZxJZW
— Aditya Joshi (@AdityajWildlife) September 4, 2019


