സാൻഫ്രാസിസ്കോ:എഐ മേഖലയിൽ വലിയ നിക്ഷേപങ്ങൾ നടത്താൻ ഒരുങ്ങുന്നതിനിടെ ആമസോണിൽ കൂട്ടപിരിച്ചുവിടൽ. 14000 പേരെ പിരിച്ചുവിടാനാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. 2022 ന് ശേഷം നടക്കുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്. 2022 ൽ 27,000 തൊഴിലാളികളെ പിരിച്ചു വിട്ടിരുന്നു.
ആമസോണിലെ ഏകദേശം 3,50,000 ഓഫീസ് ജോലികളിൽ 10% ഈ കുറവ് വരുത്തും. കമ്പനിയുടെ ജീവനക്കാരിൽ ഭൂരിഭാഗവും ഉൾപ്പെടുന്ന നേരിട്ടുള്ള മനുഷ്യ പ്രയത്നം ഉപയോഗിക്കുന്ന വിതരണ, വെയർഹൗസ് തൊഴിലാളികളെ ഇത് തത്ക്കാലം ബാധിക്കില്ല.
ഉപഭോക്താക്കളുമായി ഓൺലൈനിൽ ഇടപഴകുന്നത് മുതൽ ഓഫീസുകൾ കൂടുതൽ കാര്യക്ഷമമാക്കുന്നത് വരെയുള്ള പ്രവർത്തനങ്ങളിൽ എഐയുടെ കഴിവിനെ ആമസോൺ ചീഫ് എക്സിക്യൂട്ടീവ് ആൻഡി ജാസി പ്രശംസിച്ചിരുന്നു.എഐ സാങ്കേതിക രംഗത്ത് വലിയ നിക്ഷേപത്തിനും ആമസോൺ തയ്യാറെടുക്കുകയാണ്. 1000 കോടി ഡോളർ മുതൽ മുടക്കിൽ നോർത്ത് കാരലൈനിൽ ആമസോൺ എഐ ക്യാമ്പസ് സ്ഥാപിക്കുന്നത്.2012 ൽ ആൻഡി ജാസി ആമസോൺ സിഇഒ ആയി ചുമതലയേറ്റപ്പോൾ മുതൽ ചിരവ് ചുരുക്കൽ നടപടികൾ ആരംഭിച്ചിരുന്നു. ആമസോണിൽ ആകെ 15.5 ലക്ഷം ജീവനക്കാരുണ്ട്.


