മൂവാറ്റുപുഴ: കെ.എസ്.ടി.എ മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ല കമ്മിറ്റി കുട്ടിയ്ക്കൊരു വീട് പദ്ധതിയില്‍ നിര്‍മ്മിച്ച് നല്കുന്ന വീടിന്റെ താക്കോല്‍ വ്യാഴാഴ്ച്ച കൈമാറും. മൂവാറ്റുപുഴ കിഴക്കേക്കര ഗവ. ഈസ്റ്റ് ഹൈസ്ക്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി അല്‍സാബിത്ത് താജിനും കുടുംബത്തിനുമാണ് വീട് നിര്‍മ്മിച്ച് നല്‍കുന്നത്.
പായിപ്ര പഞ്ചായത്തിലെ നിരപ്പ് ആട്ടായം ഭാഗത്ത് കൊഴിഞ്ഞിപ്പറമ്പില്‍ വീട്ടില്‍ അല്‍സാബിത്തിന്റെ അച്ഛന് താജ് രോഗിയായി ചികിത്സയിലിരിയ്ക്കെ മരിച്ചു. അല്‍സാബിത്ത് അമ്മ ജാസ്മിന് ഇളയ സഹോദരന് സാദിക്ക് എന്നിവരടങ്ങുന്ന നിര്‍ധന കുടുംബത്തിനാണ് വീട് കൈമാറുന്നത്. എല്ലാവിധ സൗകര്യങ്ങളോടെ 600 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍. ഏഴ് ലക്ഷം രൂപ മുടക്കിയാണ് കെ.എസ്.ടി.എ വീട് നിര്‍മ്മിച്ചത്. വി എസ് മുരളി ചെയര്‍മാനും ബെന്നി തോമസ് കണ്‍വീനറുമായ നിര്‍മ്മാണ കമ്മിറ്റിയുടെ നേതൃത്യത്തിലായിരുന്നു വീട് നിര്‍മ്മാണം. വ്യാഴം വൈകിട്ട് നാലിന് ചേരുന്ന യോഗത്തില്‍ സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ പി ആര് മുരളീധരന് താക്കോല്‍ കൈമാറും.


