തിരുവനന്തപുരം: ഈ വര്‍ഷത്തെ ദേശീയ പഞ്ചായത്ത് പുരസ്കാരം നാലെണ്ണം കേരളത്തിന്. ആലപ്പുഴ- ചെറുതന, വീയപുരം, മലപ്പുറം- പെരുമ്പടപ്പ്, തൃശൂര്‍- അളഗപ്പ നഗര്‍ എന്നീ പഞ്ചായത്തുകള്‍ക്കാണ് പുരസ്ക്കാരം ലഭിച്ചത്. രാജ്യത്തെ പതിനായിരക്കണക്കിന് പഞ്ചായത്തുകളോട് മത്സരിച്ച് നേടിയ നേട്ടമാണിതെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.
രാജ്യത്തെ മികച്ച ശിശുസൗഹൃദ പഞ്ചായത്തായാണ് ആലപ്പുഴയില ചെറുതന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുക്കപ്പെട്ടത്. സ്വയം പര്യാപ്തതമായ അടിസ്ഥാന സൗകര്യങ്ങളുടെ മികവില്‍ ആലപ്പുഴയിലെ വീയപുരവും ഒന്നാം സ്ഥാനം നേടി. മലപ്പുറം പെരുമ്പടപ്പ് പഞ്ചായത്ത് ജലപര്യാപ്തതയിലാണ് രണ്ടാം സ്ഥാനം നേടിയത്. സംഭരണ വിഭാഗത്തിലാണ് തൃശൂര്‍ അളഗപ്പ നഗര്‍ പഞ്ചായത്ത് മൂന്നാം സ്ഥാനം നേടിയത്.കേന്ദ്ര സര്‍ക്കാരിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പ്രകാരം ഒമ്പത് സൂചികകളുടെ അടിസ്ഥാനത്തിലാണ് പുരസ്ക്കാരത്തിനായി നിര്‍ണയിച്ചത്. വിജയം കരസ്ഥമാക്കിയ പഞ്ചായത്തുകള്‍ക്ക് ഈ മാസം 17-ാം തീയതി ഡല്‍ഹിയില്‍ വെച്ച് പുരസ്കാരങ്ങള്‍ നല്‍കും.


