കാസര്‍ഗോഡ്: ഖത്തര്‍ ലോകകപ്പ് മല്‍സരത്തില്‍ അര്‍ജന്റീനയുടെ അപ്രതീക്ഷിത തോല്‍വിയില്‍ കരഞ്ഞ് കലങ്ങിയ കണ്ണുകളുമായി സമൂഹ മാധ്യമങ്ങല്‍ വൈറലായി മാറിയ നിബ്രാസിന് ബംബറടിച്ചു. ഒടുവില്‍ തന്റെ ഇഷ്ടതാരത്തെ നേരിട്ട് കാണാന്‍ ഖത്തറിലേക്ക് പറക്കുവാനുള്ള അവസരമാണ് നിബ്രസിനായെത്തിയത്. പ്രീ ക്വാര്‍ട്ടറില്‍ അര്‍ജന്റീനയുടെ മത്സരം കാണാന്‍ പയ്യന്നൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സിയാണ് നിബ്രാസിനെ ഖത്തറിലെത്തിക്കുന്നത്. ആരാധന കഥാപാത്രത്തിനെ നേരില്‍ കാണാനുള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലും ആവേശത്തിലുമാണ് നിബ്രാസ്.
കണ്ടു നില്ക്കുന്ന ആരിലും നൊമ്പരവും ബ്രസീല്‍ ആരാധകരെ പോലും വിഷമത്തിലാഴ്ത്തിയും ജനശ്രദ്ധ പിടിച്ച് പറ്റിയിരുന്നു കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ സ്വദേശി നിബ്രാസ് എന്ന എട്ടാം ക്ലാസ്സുകാരന്. വിദ്യാഭ്യാസ മന്ത്രിയും സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതോടെ ഈ കൊച്ചു കൂട്ടുകാരന് താരമായി മാറിയിരുന്നു. ഇപ്പോഴിതാ
‘ഇനിയും കളി ബാക്കിയുണ്ട്, കഴിഞ്ഞിട്ടില്ല’ എന്ന നിബ്രാസിന്റെ വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗ്രൂപ്പിലെ രണ്ടാം മത്സരത്തില്‍ മെക്സിക്കോയെ 20ന് തകര്‍ത്ത് അര്‍ജന്റീന പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്തിയപ്പോള്‍ മറ്റൊരു സന്തോഷം കൂടി നിബ്രാസിനെ തേടിയെത്തി. എന്നാല്‍ മധുരത്തിന്റെ കൂടെ ഇരട്ടിമധുരമെന്നത് പോലെ വളരെയധികം സന്തോഷത്തിലാണ് നിബ്രാസ്.
വീഡിയോ വൈറല്‍ ആയതിന് പിന്നാലെ നിരവധി ഫുട്ബോള്‍ ആരാധകരാണ് നിബ്രാസിനെ കാണാനായി എത്തുന്നത്. തൃക്കരിപ്പൂര്‍ മണിയനോടി കദീജയുടെയും നൗഫലിന്റെയും മകനാണ് ഉദിനൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാര്‍ത്ഥിയായ നിബ്രാസ്.