ഇന്ത്യയുടെ മുന്‍ താരവും ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പ്രധാന പരിശീലകനുമായ രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവുമെന്ന റിപ്പോര്‍ട്ടുകളില്‍ വ്യക്തത വരുത്തി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇക്കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ലെന്നും തീരുമാനമെടുക്കാന്‍ സമയം വേണമെന്നും ദ്രാവിഡ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗാംഗുലി പറഞ്ഞു. ട്വന്റി-20 ലോകകപ്പിനു ശേഷം ദ്രാവിഡ് ഇന്ത്യന്‍ ടീം പരിശീലകനാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
‘ദ്രാവിഡ് പരിശീലകനാവുന്നതില്‍ സ്ഥിരീകരണം ആയിട്ടില്ല. പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ അദ്ദേഹത്തിനു താത്പര്യമുണ്ടെങ്കില്‍ അദ്ദേഹം അപേക്ഷിക്കും. ഇപ്പോള്‍ അദ്ദേഹം എന്‍സിഎ പരിശീലകനാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ എന്‍സിഎയ്ക്ക് വലിയ പങ്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇന്ത്യന്‍ ടീം പരിശീലക സ്ഥാനം ഏറ്റെടുക്കുന്നതിനെപ്പറ്റി മുന്‍പ് ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന് അത് താത്പര്യമില്ലായിരുന്നു. ആ സ്ഥിതിയില്‍ മാറ്റം വന്നിട്ടില്ലെന്നാണ് എന്റെ വിശ്വാസം. തീരുമാനമെടുക്കാന്‍ അദ്ദേഹം കുറച്ച് സമയം ആവശ്യപ്പെട്ടിട്ടുണ്ട്. എന്താണ് സംഭവിക്കുക എന്ന് നോക്കാം.”- ഗാംഗുലി പറഞ്ഞു.
ഇന്ത്യന്‍ പരിശീലകനാവാന്‍ രാഹുല്‍ ദ്രാവിഡിന് ബിസിസിഐ നല്കുന്ന ശമ്പളം 10 കോടി രൂപയാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. ദ്രാവിഡിനൊപ്പം ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ ബൗളിംഗ് പരിശീലകന് പരസ് മാംബ്രെ ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് പരിശീലക സ്ഥാനം ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ ചുമതല വഹിക്കുകയാണ് രാഹുല്‍ ദ്രാവിഡ് ഇപ്പോള്‍. നേരത്തെ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിനെ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിച്ചിരുന്നു. ഇന്ത്യ എ, അണ്ടര്‍ 19 ടീമുകളേയും ദ്രാവിഡ് പരിശീലിപ്പിച്ചിട്ടുണ്ട്. ഐപിഎല്‍ ടീമുകളുടെ ഉപദേശകനുമായിരുന്നു.