മൂവാറ്റുപുഴ: ഒളിമ്പ്യന്‍ ചന്ദ്രശേഖരന് നായര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്ന് മാത്യുകുഴല്നാടന് എംഎല്‍എ അറിയിച്ചു. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. ഊരാളുങ്കല്‍ സൊസൈറ്റിക്കാണ് കരാര്‍ ലഭിച്ചിരിക്കുന്നത്. 10% കൂടിയതുകക്കുള്ള അംഗീകാരം വാങ്ങി എടുത്തതുകൊണ്ടാണ് ഇപ്പോള്‍ നടപടിക്രമങ്ങള്‍ മുന്പോട്ടുപോകാന് കഴിഞ്ഞത്. ഇതിന് അനുമതി നല്കാന് കഴിയാതെ വന്നതോടെയാണ് 9.97% കൂടിയ തുകയ്ക്ക് കറാര്‍ ഉറപ്പിച്ചത്. സ്പോര്‍ട്സ് കേരള ഫൌണ്ടേഷന് ആണ് നിര്‍മ്മാണ ചുമതല
വിവിധ വകുപ്പുകളുടെയും ടെന്‍ഡര്‍ നടപടി ക്രമങ്ങളുടേയും കുരുക്കില്‍ പെട്ട് നഷ്ടപെട്ടുപോകുമായിരുന്ന പദ്ധതിക്കായി പലവട്ടം ഉന്നതഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ഇന്നലെ സ്പോര്‍ട്സ് കേരള ഫൗണ്ടേഷന് അംഗങ്ങളും കിഫ്ബി അംഗങ്ങളും സ്ഥലപരിശോധന നടത്തി.
നേരത്തെ ലഭ്യമാക്കിയ തുക പദ്ധതി നടത്തിപ്പിന് തികയില്ലന്ന് വന്നതോടുകൂടി നടത്തിയ നിരന്തര ഇടപെടലില്‍ കിഫ്ബി കൂടുതല്‍ പണം അനുവദിക്കുകയായിരുന്നു. ഇതിനായി തിരുവനന്തപുരത്തും മൂവാറ്റുപുഴയിലുമായി നിരവധി യോഗങ്ങള്‍ ചേര്‍ന്നു. ആദ്യത്തെ എസ്റ്റിമേറ്റില്‍ 32.55 കോടി രൂപയായിരുന്നു ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് അനുവദിച്ചിരുന്നത്. തുടര്‍ന്ന് 18 കോടി രൂപ കൂടി വര്‍ധിപ്പിച്ച് 43 കോടി രൂപയുടെ പുതിയ എസ്റ്റിമേറ്റാണ് തയാറാക്കിയിരിക്കുന്നതെന്നും എംഎല്‍എ പറഞ്ഞു.


