യുവതയ്ക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി നഗരസഭാ തല ഫുട്ബോൾ ടൂർണമെന്റ് ഫാക്ട് ഗ്രൗണ്ടിൽ ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി സുജിൽ ഉദ്ഘാടനം ചെയ്തു.
മുൻ സന്തോഷ് ട്രോഫി താരവും കോച്ചുമായ വാൾട്ടർ ആന്റണി മുഖ്യാതിഥിയായി. കൗൺസിലർ പി.ബി ഗോപിനാഥ്, പി.എ.ഷിബു, സോണി തോമസ് എന്നിവർ പങ്കെടുത്തു.
ഏലൂരിലെ 27 ടീമുകൾ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കും.
ലഹരിക്കെതിരെ സർക്കാർ ആവിഷ്കരിച്ചിക്കുന്ന വിപുലമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒപ്പം കളമശ്ശേരി മണ്ഡലത്തിൽ എം.എൽ.എയും വ്യവസായ വകുപ്പ് മന്ത്രിയുമായ പി.രാജീവിന്റെ നേതൃത്വത്തിലാണ് സമഗ്ര കായിക വികസന പദ്ധതിയായ യുവതയ്ക്കൊപ്പം കളമശ്ശേരി ആവിഷ്ക്കരിച്ചിരിക്കുന്നത്.