മഡ്ഗാവ്: സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടില്‍ കേരളം ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. ഗ്രൂപ്പ് ബിയില്‍ ഗുജറാത്തിനെയാണ് ആദ്യ മത്സരത്തില്‍ കേരളം നേരിടുന്നത്.രാവിലെ 9 മുതല്‍ ബെനോളിം സ്പോര്‍ട്സ് അതോറിട്ടി ഓഫ് ഗോവ മൈതാനത്താണ് മത്സരം. ഇന്നലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ജമ്മു കാശ്മീരിനെ 2-1ന് കീഴടക്കിയിന്റെ ആത്മിവിശ്വാസത്തിലാണ് ഗുജറാത്ത് കേരളത്തിനെതിരെ ബൂട്ട് കെട്ടുന്നത്.
കാശ്മീര്‍ താരം ഷംസീര്‍ താരീഖ് മത്സരത്തിനിടെ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ഗുജറാത്തിന് അനുഗ്രഹമായെങ്കിലും വിജയം അര്‍ഹിച്ച പ്രകടനം തന്നെയാണ് അവര്‍ പുറത്തെടുത്തത്. വടക്കു കിഴക്കൻ താരങ്ങളെ ഉള്‍പ്പെടുത്തി മികച്ച തയ്യാറെടുപ്പുകളോടെ എത്തിയിരിക്കുന്ന ഗുജറാത്തിനെ നിസാരരായി കാണാനാകില്ല നിജോ ഗില്‍ബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള കേരളാ ടീമിന്. ആദ്യ. മത്സരം ജയിച്ച് നല്ല തുടക്കം തന്നെയാണ് 2018ല്‍ സന്തോഷ് ട്രോഫി നേടിത്തന്ന സതീവൻ ബാലൻ പരിശീലിപ്പിക്കുന്ന കേരളാ.ടീമിന്റ ലക്ഷ്യം.