ഐസിസി ട്വന്റി-20 റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തി. ന്യൂസീലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയില്‍ പരാജപ്പെട്ട ഓസീസ് പോയിന്റ് നഷ്ടപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതുള്ള ഇന്ത്യ ഏകദിന റാങ്കിംഗില്‍ രണ്ടാം സ്ഥാനത്താണ്. ഇംഗ്ലണ്ടാണ് ട്വന്റി-20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത്.
ഇന്ത്യയുടെ റേറ്റിംഗ് 268 ആണ്. ഒരു പോയിന്റ് വ്യത്യാസത്തില്‍ ഓസ്ട്രേലിയ മൂന്നാമത് നില്ക്കുമ്പോള് 275 റേറ്റിംഗോടെയാണ് ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തുള്ളത്.
മാര്‍ച്ച് 12നാണ് ഇന്ത്യ- ഇംഗ്ലണ്ട് ട്വന്റി-20 പരമ്പര ആരംഭിക്കുക. അഹ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.


