മൂവാറ്റുപുഴ: നീണ്ട കാത്തിരിപ്പിനൊടുവിൽ മൂവാറ്റുപുഴയിലെ ഒളിമ്പ്യൻ ചന്ദ്രശേഖരൻ ഇൻഡോർ സ്റ്റേഡിയം നിർമ്മാണം ആരംഭിച്ചതായി മാത്യു കുടൽനാടൻ എംഎൽഎ അറിയിച്ചു. മുൻപ് ഉണ്ടായിരുന്ന ഡി പി ആറിൽ കാതലായ മാറ്റങ്ങൾ വരുത്തി മൾട്ടിപ്പിൾ സൗകര്യങ്ങളോടെ ഉള്ള പുതിയ ഡിപി ആറിന് അനുമതി വാങ്ങിയ ശേഷമാണ് സ്റ്റേഡിയം നിർമ്മാണം ആരംഭിച്ചത്. ഇതിനായി 36 കോടി രൂപയിൽ നിന്നും 44.22 കോടി രൂപയുടെ പദ്ധതിയായി ഉയർത്തുകയും ചെയ്തിരുന്നു.
പ്രധാനമായും 8 ലൈൻ 400 മീറ്റർ സിന്തറ്റിക് ട്രാക്ക് , ലവൻസിന്റെ നാച്ചുറൽ ഫുട്ബോൾ കോർട്ട്, പുതിയ പവലിയൻ ബിൽഡിംഗ്, വോളി ബോൾ കോർട്ട്, പ്രത്യേക ജിം, ബാസ്കറ്റ് ബോൾ കോർട്ട്, 9 ഷട്ടിൽ കോട്ടുകൾ ഒരുക്കാനുള്ള സൗകര്യങ്ങളോടുകൂടിയാണ് ഇൻഡോർ സ്റ്റേഡിയം നിർമ്മാണം നടക്കുന്നത്. ഇതിന്റെ അണ്ടർ ഗ്രൗണ്ടിലായി വാഹനങ്ങൾക്കുള്ള പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
പുതിയതായി നിർമ്മിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിന്റെ പുറത്ത് എട്ട് ലൈൻ നാഷണൽ ലെവൽ സൗകര്യത്തോടു കൂടിയുള്ള സിമ്മിംഗ് പൂളുകളും ഉണ്ട്. ഇതിന് പുറമേ കളിക്കാർക്കും ഒഫിഷ്യൽസിനുമായി ഹോസ്റ്റലും നിർമ്മിക്കുമെന്നും എം എൽ എ പറഞ്ഞു.
നിർന്മാണം പൂർത്തിയാവുന്നതോടെ കേരളത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയങ്ങളിലൊന്നായി ഇത് മാറും.
അറ്റ്ലറ്റിക്ക് മീറ്റുകളടക്കം കൂടുതൽ കായിക വിനോദങ്ങൾ പുതിയ സ്റ്റേഡിയത്തിൽ നടക്കും. കായിക രംഗത്തെ വിദഗ്ദരിൽ നിന്നും ലഭിച്ച നിർദേശങ്ങൾ സ്വീകരിച്ചതിന്റെ കൂടി അടിസ്ഥാനത്തിലാണ്തി ഡി പി ആറിൽ മാറ്റം വരുത്തിയതെന്നും എം എൽ എ പറഞ്ഞു.