വൈ.അന്‍സാരി |
കൊച്ചി:കൊച്ചി കോര്‍പ്പറേഷനിലെ കൈക്കൂലി വാഴ്ചക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതോടെ നിരീക്ഷണം ശക്തമാക്കി വിജിലന്‍സ്. ഇവിടുത്തെ ചെറുതും വലുതുമായ വര്‍ക്കുകളടക്കം ഇടപാടുകളൊക്കെ നിരീക്ഷിക്കുന്നത് വിജിലന്‍സിലെ പ്രത്യേക സംഘം.
കോര്‍പ്പറേഷനിലെ ഇടപാടുകളില്‍ ഒരുപറ്റം ഉദ്ധ്യോഗസ്ഥരുടെ പണകൊള്ളകൊണ്ട് പൊറുതിമുട്ടിയ ചില ജീവനക്കാരാണ് കൈക്കൂലി വാഴ്ചക്കെതിരെ പരാതിക്കാരെ സൃഷ്ടിച്ചത്. കൗണ്‍സിലര്‍മാരുടെ ഒത്താശ്ശയില് പൊതുമരാമത്ത്,ആരോഗ്യം,ക്ഷേമകാര്യ വിഭഗങ്ങളിലെ ചില ജീവനക്കാരാണ് പ്രധാനമായും ഇവിടുത്തെ പിടിച്ചു പറി നടത്തുന്നത്.കൈക്കൂലി പരാതി വ്യാപകമായതോടെയാണ് കൊച്ചിന് കോര്‍പ്പറേഷനില്‍ വിജിലന്‍സ് നിരീക്ഷണം ഏര്‍പ്പെടുത്തിയത്.
എറണാകുളം സെന്‍ട്രല്‍ റേഞ്ച് വിജലന്‍സ് എസ്പി കാര്‍ത്തിക്ക് ഐപിഎസിന്റെ നേതൃത്വത്തല്‍ നടത്തിയ ഓപ്പറേഷനിലാണ് കഴിഞ്ഞദിവസം കൊച്ചി കോര്പ്പറേഷന് ഹെല്‍ത്ത് ഇന്‍സ്പെക്ടറെ പിടികൂടിയത്. എളംകുളം സോണല്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രൂപേഷാണ് (38) കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് വിരിച്ച വലയില്‍ കുടുങ്ങിയത്.ലൈസന്‍സിനായി കൈക്കൂലി വാങ്ങിയ രൂപേഷിനെ പ്രത്യേക സംഘം പിടികൂടുകയായിരുന്നു.
കോര്‍പ്പറേഷനിലെ കൂടുതല്‍ ഉദ്ധ്യോഗസ്ഥര്‍ നിരീക്ഷണത്തിലാണന്നും തുടരന്വേക്ഷണം നടക്കുകയാണന്നും സെന്‍ട്രല്‍ റേഞ്ച് വിജലന്‍സ് എസ്.പി കാര്‍ത്തിക്ക് ഐപിഎസ് രാഷ്ട്രദീപത്തോട് പറഞ്ഞു.
കടവന്ത്ര-മുട്ടത്തുതറ ലൈനില്‍ പ്രവര്‍ത്തിക്കുന്ന ഓര്‍ത്തോ ഡോട്രിക്സ് ആന്റ് മോര് എന്ന ദന്തല്‍ സെപ്ഷ്യാലിറ്റി ക്ലിനിക്കിന്റെ ലൈസന്‍സിനായി 3000 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഹെല്‍ത്ത് ഇന്‍സപെക്ടറെ അറസ്റ്റ് ചെയ്തത്. ഡിആന്റ്എ ലൈസന്‍സിനായി 1000 രൂപയാണ് ഫീസെന്നിരിക്കെ 4000 രൂപയാണ് ക്ലിനിക്ക് ഉടമയില്‍ നിന്ന് രൂപേഷ് വാങ്ങിയത്.ഇന്നലെ രാവിലെ മുട്ടത്ത് ലൈനിലുള്ള സ്ഥാപനത്തിലെത്തി പണം വാങ്ങി മടങ്ങുന്നതിനിടെയാണ് വിജിലന്‍സ് സംഘം രൂപേഷിനെ പിടികൂടിയത്.
ഏറെനാളായി കൊച്ചി കോര്‍പ്പറേഷനിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ കൈക്കൂലി ആരോപണം ഉയരുന്നുണ്ടെങ്കിലും പരാതിയുമായി ആരും മുന്നോട്ട് വരാത്തതാണ് വിജിലന്‍സിനെ വെട്ടിലാക്കിയിരുന്നു. എന്നാല്‍ ഉദ്യോഗസ്ഥന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുമായി ക്ലിനിക്ക് ഉടമയായ ഡോ ജോസഫ് വര്‍ഗ്ഗീസ് രംഗത്തെത്തിയതാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടറെ കുരുക്കിയത്. രൂപേഷില്‍ നിന്ന് 4000 രൂപ വിജിലന്‍സ് അധികൃതര്‍ പിടിച്ചെടുത്തു. രാവിലെ ഓഫീസിലേക്ക് പോകുന്ന വഴിയാണ് ഇയാള്‍ ക്ലിനിക്കിലെത്തി കൈക്കൂലി വാങ്ങിയത്.
അറസ്റ്റ് രേഖപ്പെടുത്തിയ രൂപേഷിനെ റിമാന്റ് ചെയ്തു. എസ്പിയെ കൂടാതെ ഡിവൈഎസ്പി ജോസ്, സിഐ സലില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടറെ പിടികൂടിയത്.



