തിരുവനന്തപുരം: ഒടുവില്‍ സംസ്ഥാനത്തെ ആദ്യ ചങ്ക് ബസിന്റെ ശില്പി..,കെ.എസ്.ആര്.ടി.സിയെ ചങ്കായി സ്നേഹിച്ച ആ പെണ്‍കുട്ടി ആരെന്നുളള കേരളത്തിന്റെ കാത്തിരുപ്പിന് വിടചൊല്ലി പെണ്‍കുട്ടിയെത്തി.അവള് റോസ്മിയ കെ.എസ്.ആര്.ടി.സി എം.ഡി ടോമിന് ജെ തച്ചങ്കേരിയ്ക്ക് മുന്നിലെത്തി.
റോസ്മിയ്ക്ക് കെഎസ്ആര്‍ടിസി ആസ്ഥാനത്ത് ഗംഭീര വരവേല്‍പ്പൊരുക്കി. കോര്പ്പറേഷന് വക അഭിനന്ദപത്രവും ഉപഹാരവും എം.ഡി ടോമിന് ജെ തച്ചങ്കേരി സമ്മാനിച്ചു. 24 ന് രാവിലെയായിരുന്നു റോസ്മിയും മാതാവും സഹോദരനും കെഎസ്ആര്‍ടിസി എംഡിയുടെ മുന്നില്‍ എത്തിയത്. ഏറെ നേരം എഡിയുമായി സംസാരിച്ചതിന് ശേഷമാണ് കുടുംബം ഈരാറ്റുപേട്ടയിലേക്ക് മടങ്ങിയത്.
ആലുവ ഡിപ്പോയില്‍ വന്ന കോളുകളെ ആസ്പദമാക്കി നടത്തിയ പരിശോധനയിലാണ് ഈരാറ്റുപേട്ടയിലെ സ്ഥിരം കെഎസ്ആര്‍ടിസി യാത്രക്കാരിയായ റോസ്മിയെ ജീവനക്കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന് എംഡിയ്ക്ക് മുന്നില്‍ എത്താമെന്ന് ഇവര്‍ സമ്മതിക്കുകയായിരുന്നു.
റോസ്മിയേയും ആരാധകരേയും സങ്കടത്തിലാഴ്ത്തിയത്.
ആര്,എസ്.സി 140 ബസിനെ ഈരാറ്റുപേട്ടയില്‍ നിന്ന് ആലുവയിലേക്ക് മാറ്റിയതാണ് സ്ഥിരം യാത്രക്കാരിയായ റോസ്മിയേയും മറ്റ് ആരാധകരേയും സങ്കടത്തിലാഴ്ത്തിയത്. തുടര്‍ന്ന് ആലുവ ഡിപ്പോയിലേക്ക് ഫോണില്‍ വിളിച്ച് ബസ് തിരിച്ച് വേണമെന്ന് അപേക്ഷിക്കുന്ന ഫോണ്‍ സംഭാഷണം വൈറലാവുകയായിരുന്നു.
ഫോണ്‍ സംഭാഷണം കേട്ട പുതിയ എംഡി ആ ബസിനെ ഉടനെ തന്നെ ആലുവയില്‍ നിന്ന് ഈരാറ്റുപേട്ടയിലേക്ക് മാറ്റി.
കെഎസ്ആര്‍ടിസി പ്രേമിയുടെ ഫോണ്‍ സംഭാഷണം കേട്ട പുതിയ എംഡി ആ ബസിനെ ഉടനെ തന്നെ ആലുവയില്‍ നിന്ന് ഈരാറ്റുപേട്ടയിലേക്ക് മാറ്റി. തുടര്‍ന്ന് ആ ബസിന് ചങ്ക് എന്ന പേരിടുകയായിരുന്നു. പെണ്‍കുട്ടിയോട് തിരക്കുകള്‍ മാറ്റിവെച്ച് സഭ്യതയോടെ സംസാരിച്ച ആലുവ ഡിപ്പോ മാനേജര്‍ക്ക് എംഡി നേരിട്ട് പാരിതോഷികവും നല്കി. എന്നാല്‍ പെണ്‍കുട്ടിയെ മാധ്യമങ്ങളും കെഎസ്ആര്‍ടിസി ജീവനക്കാരും തെരെഞ്ഞ് മടുത്തിരുന്നു. ഈ മാസം 12 ന് രാവിലെ 11 മണിയ്ക്കും ഒരു മണിയ്ക്കും ഇടയിലാണ് ആലുവ ഡിപ്പോയിലേക്ക് പെണ്‍കുട്ടിയുടെ കോള്‍ വന്നതെന്നാണ് അന്വേഷിച്ചെത്തിയ ഫാല്‍ക്കണ്‍ പോസ്റ്റ് പ്രതിനിധിയോട് സ്റ്റേഷന് മാസ്റ്റര്‍ പറഞ്ഞത്.
എന്നാല്‍ ആ സമയത്ത് വന്ന മുഴുവന്‍ നമ്പറിലേക്കും തിരിച്ചു വിളിച്ചു. ഇതില്‍ നാല് നമ്പറോളം വിളിച്ചിട്ട് ദിവസങ്ങളായി കിട്ടുന്നില്ല. ഇതില്‍ ഏതെങ്കിലുമാവാം പെണ്‍കുട്ടിയുടെ നമ്പര്‍ എന്നായിരുന്നു ജീവനക്കാര്‍ കഴിഞ്ഞ ആഴ്ച പറഞ്ഞത്. തുടര്‍ന്ന് വിശദമായ അന്വേഷണത്തിലാണ് റോസ്മിയെ കണ്ടെത്തിയത്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് മുന്നിലേക്ക് വരാന്‍ തയ്യാറാകാതിരുന്ന പെണ്‍കുട്ടി കുടുംബ സമേതം കെഎസ്ആര്‍ടിസി എംഡിയുടെ മുന്നില്‍ എത്തുകയായിരുന്നു.