ചെന്നൈ: വിനായക ചതുര്‍ഥിക്ക് തെര്‍മോക്കോള്‍ കൊണ്ടുള്ള ഗണപതിയും കളിമണ്ണ് കൊണ്ടുള്ള ഗണപതി വിഗ്രഹങ്ങളും ഒക്കെയാണ് പൊതുവെ നിരത്തുകളില്‍ കാണാറ്. എന്നാല്‍ ചെന്നൈയില്‍ ഇത്തവണ പരിസ്ഥിതി സൗഹാര്‍ദപരമായാണ് വിനായക ചതുര്‍ഥി ആഘോഷങ്ങള്‍ നടത്തിയത്. എങ്ങനെയാണെന്നല്ലേ, 7000 വാഴചുണ്ടുകള് കൊണ്ടാണ് ഇത്തവണ ഗണപതിയെ നിര്‍മിച്ചിരിക്കുന്നത്. 10 അടിയോളം വലിപ്പമുള്ള ഈ ഭീമന് ഗണപതിയെ ഉണ്ടാക്കുവാന്‍ പത്ത് ദിവസമെടുത്തു.
എല്ലാവര്ക്കും അനുഗ്രഹമേകുന്ന രീതിയിലിരിക്കുന്ന ഗണപതിയെയാണ് നിര്‍മിച്ചിരിക്കുന്നത്. പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഗണേശോത്സവത്തിന് ഗണപതിയെ നദിയില്‍ ഒഴുക്കുന്നതോടെ വിരാമമിടും. പ്രകൃതിയെ മലിനമാക്കരുതെന്ന ലക്ഷ്യത്തോടെ ഉണ്ടാക്കിയ ഗണപതിയെ കാണുവാന്‍ നിരവധിയാളുകളാണ് ചെന്നൈയിലെത്തിയത്.