കോഴിക്കോട്: ന്യൂനപക്ഷ ധനകാര്യ കോര്പറേഷന് ജനറല്‍ മാനേജര്‍ നിയമന വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലിലിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നു. യോഗ്യതകള്‍ പുനര്‍ നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ഉത്തരവിറക്കിയതായി വ്യക്തമാക്കുന്നതാണ് രേഖകള്‍.

ഇതോടെ പ്രതിരോധത്തിലായ സിപിഎം ജലിലിനെതിരെ നടപടി എടുക്കുമെന്ന സൂചന സജീവമായി. തന്റെ ബന്ധുവിനെ നിയമിക്കാന്‍ മന്ത്രി കെ.ടി ജലീല്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസാണ് കോഴിക്കോട് പുറത്തുവിട്ടത്.
സെക്രട്ടറിയുടെ ഉപദേശത്തെ മറികടന്നാണ് മന്ത്രി ഈ തീരുമാനം എടുത്തത്. മന്ത്രിസഭാ യോഗത്തിന്റെ അനുമതി വാങ്ങണമെന്ന സെക്രട്ടറിയുടെ ഉപദേശത്തിന് മന്ത്രി വിലകല്പിച്ചത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. യോഗ്യത മാറ്റുകയാണെങ്കില്‍ മന്ത്രിസഭാ യോഗത്തിന്റെ അനുമതി വേണമെന്ന ആവശ്യമാണ് ജലീല്‍ തള്ളിയത്. മുഖ്യമന്ത്രി അറിഞ്ഞിട്ടാണോ യോഗ്യത മാറ്റിയതെന്നു വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു. കെ.ടി ജലീലിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്തോറും കൂടുതല്‍ കുരുക്കുകള്‍ മുറുകുന്ന ആരോപണങ്ങളാണ് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. മന്ത്രിക്കെതിരായ പ്രതിഷേധങ്ങള്‍ ശക്തമാക്കാനും യൂത്ത്ലീഗ് തീരുമാനിച്ചിട്ടുണ്ട്.
പാര്‍ട്ടി പ്രതിസന്ധിയിലായി; മന്ത്രിയെ കൈവിട്ടു.?
നേരത്തെ സിപിഎം നേതൃത്വം ജലീലിനെതിരെ നടപടി ഇല്ലന്ന് വ്യക്തമാക്കിയിരുന്നു. പരാതിക്കാരുണ്ടങ്കില് കോടതില്‍ പോകട്ടെ എന്നതായിരുന്നു പാര്‍ട്ടി നിലപാട്. ജലീല്‍ നേരിട്ട് ഇടപെട്ടതിന്റെ തെളിവുകള്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പുറത്തുവിട്ടതോടെ പാര്‍ട്ടി പ്രതിസന്ധിയിലായി. ഗുരുതരമായ ആരോപണം പാര്‍ട്ടിക്ക് മാനക്കേടാക്കി എന്നനിലയിലാണ് കാര്യങ്ങള്‍.
എന്നാല്‍ മാറിയ സാഹചര്യം ചൂണ്ടിക്കാട്ടി മുഖം മിനുക്കല്‍ വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ കടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നതോടെ പാര്‍ട്ടി ഭാഗികമായി മന്ത്രിയെ കൈവിട്ടുവെന്നാണ് വിവരം. മന്ത്രിക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായതോടെ മന്ത്രിസഭ പുനസംഘടന നടത്തി മുഖം രക്ഷിക്കാനുള്ള നീക്കവും അണിയറയില്‍ സജീവമാണ്.
ബന്ധു നിയമനം: മന്ത്രി കെ.ടി ജലീൽ നേരിട്ട് ഇടപെട്ടതിന് തെളിവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് മാധ്യമങ്ങൾക്ക് മുമ്പിൽ….
Posted by Muslim Youth League – Kerala State on Tuesday, November 13, 2018


