അദ്വൈത സിദ്ധാന്തത്തിന് യുക്തിഭദ്രമായ പുനരാവിഷ്കാരം നൽകിയ പ്രമുഖ സന്യാസിവര്യനും ദാർശ നികനുമായിരുന്ന ശങ്കരാചാര്യർ അഥവാ ആദിശങ്കരൻറെ ജന്മംകൊണ്ട് പരിപാവനമായിത്തീർന്ന കാലടിയിൽ പൂർണ്ണാ നദീതീരത്തെ കാലടി ആശ്രമത്തിലാണ് ആർട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തിൽ ജില്ലയിലെ അതിവിപുലമായ ഗുരുപൂർണ്ണിമ ആഘോഷം ജൂലായ് 27 ന് നടക്കുക.
നൂറ്റിഎട്ട് പൂജ പണ്ഡിറ്റുമാർ സമൂഹ ഗുരുപൂജ നടത്തിക്കൊണ്ടായിരിക്കും കാലടിയിലെ ഗുരുപൂർണിമ ആഘോഷത്തിന് തുടക്കം കുറിക്കുക . പ്രസാദവിതരണം , ജല ആരതി, മഹാസത്സംഗ് തുടങ്ങിയ മറ്റ് ചടങ്ങുകളും നടക്കും .
സൗജന്യമായി ഈ ആഘോഷ പരിപാടിയിൽ ആർക്കും പങ്കെടുക്കാവുന്നതാണെന്ന് ആർട് ഓഫ് ലിവിംഗ് അധികൃതർ അറിയിച്ചു .
ഗുരുപൂർണിമ ആഘോഷത്തിന്റെ ഭാഗമായി നേരത്തെ ഹാപ്പിനെസ്സ് പ്രോഗ്രാമിൽ പങ്കെടുത്ത ആർട് ഓഫ് ലിവിങ് കുടുംബാംഗങ്ങളുടെ സൗകര്യാർത്ഥം നാല് ദിവസം നീണ്ടുനിൽക്കുന്ന “മൗനത്തിന്റെ ആഘോഷം ” അഥവാ ആർട് ഓഫ് ലിവിങ് ഉപരിപഠന പരിശീലന പദ്ധതിയിൽ പങ്കെടുക്കാനും അവസരം ലഭിക്കും .
പ്രശാന്ത് നായർ , മീരപ്രശാന്ത് എന്നിവരുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കുന്ന ഈ പ്രത്യേക പരിശീലനങ്ങളിൽ പങ്കെടുക്കുന്നവർക്ക് നാല് ദിവസങ്ങളിലും താമസം ഭക്ഷണം തുടങ്ങിയവ പൂർണ്ണമായും സൗജന്യമായിരിക്കും .
മീരപ്രശാന്ത്ജിയുടെ നിയന്ത്രണത്തിലായിരിക്കും സഹജ് സമാധി മെഡിറ്റേഷൻ നടക്കുക .
ഗുരുപൂർണ്ണിമ സ്പെഷ്യൽ പ്രോഗ്രാമുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിബന്ധനകൾക്ക് വിധേയമായി പ്രവേശനത്തിന് മുൻകൂട്ടി അപേക്ഷിക്കേണ്ടതാണ് ,കൂടുതൽ വിവരങ്ങൾക്ക് 9447458546, 9746475501