പിടക്കണ കരിമീന്‍ വിളികളുമായി മത്സ്യ വില്‍പ്പനയിലൂടെ സോഷ്യല്‍ മീഡിയല്‍ തരംഗമായ മീന്‍കാരി പെണ്ണ് വീണ്ടും.
ഇക്കുറി ‘വൈറല്‍ ഫിഷ്’ എന്ന് പേരിട്ടിരിക്കുന്ന കടയുമായാണ് ഹനാന്റെ വരവ്. മൊബൈല്‍ ഫിഷ് സ്റ്റാളിലാണ് കച്ചവടം വീണ്ടും തുടങ്ങിയിരിക്കുന്നത്. തമ്മനത്തെ പുതിയ സ്ഥാപനം നടന് സലിം കുമാറാണ് നാടിന് സമര്‍പ്പിച്ചത്.
വാഹനാപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് പരിക്കു പറ്റിയ ഹനാന് വിശ്രമത്തിലായിരുന്നു. ഇതിനെടെ തമ്മനത്ത് ഒരു കടമുറി വാടകയ്ക്ക് എടുത്ത് മീന്‍ വില്ക്കാന് ആലോചിച്ചിരുന്നെങ്കിലും കടയുടമ പിന്മാറിയതിനാല് നടന്നില്ല.

വൈറല്‍ ഫിഷ്
ഇതിന് പിന്നാലെയാണ് മീനുമായി നേരിട്ട് വീടുകളില്‍ എത്തി മീന്‍ വില്‍ക്കാമെന്ന ഐഡിയയില്‍ ഹനാന് എത്തുന്നത്. അതാണ് വൈറല്‍ ഫിഷ് എന്ന കണ്‍സെപ്റ്റുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഹനാന്. കഴുകി വൃത്തിയാക്കിയ മീനുമായാണ് ഹനാന്റെ വൈറല്‍ ഫിഷ് വീടുകളിലേക്ക് എത്തുക. മത്സ്യവില്‍പ്പനയ്ക്കായി ഒരുക്കിയ വാഹനത്തില്‍ വലിയ ടാങ്കുകളും ഉണ്ട്. ഈ ടാങ്കില്‍ ജീവനുള്ള മത്സ്യങ്ങളും ഉണ്ടാക്കും. മീന്‍ മുറിച്ച് വൃത്തിയാക്കി ബോക്സുകളില്‍ പായ്ക്ക് ചെയ്ത മത്സ്യങ്ങളാണ് വില്‍പ്പന നടത്തുന്നത്. രാവിലെ കാക്കനാടും വൈകീട്ട് തമ്മനത്തും കച്ചവടം നടത്തുമെന്ന് ഹനാന് പറഞ്ഞു.

ജീവിത ദുരിതത്തോട് പൊരുതിയ ഹനാന് സ്വന്തമായി മത്സ്യവില്‍പ്പന നടത്തിയാണ് തന്റെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്തിയിരുന്നത്. കൊച്ചിയിലെ തമ്മനത്ത് സ്കൂള്‍ യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചപ്പോള്‍ നിരന്തര സൈബര്‍ ആക്രമണങ്ങളാണ് അന്ന് ഹനാന് നേരിട്ടത്. അതിനെയൊക്കെ മറികടന്നാണ് വീണ്ടും ഈ രംഗത്തേക്ക് ഹനാന് വരുന്നത്. വാഹനാപടത്തില്‍ പരിക്കേറ്റ ഹനാന് നീണ്ട ഇടവേളയ്ക്ക് ശേഷം മീന്‍ വില്‍പ്പനയിലേക്ക് തിരിച്ചുവരുമ്പോള്‍ ഒപ്പം നാടു തന്നെ കൂടെയുണ്ട്. അപ്പോ മീന്‍ കഴിക്കാന്‍ റെഡിയായിക്കോ….ഓര്‍ക്കുക പിടക്കണ കരിമീന്‍ വിളികളുമായി KL 46 T 2182 നമ്പര്‍ വാഹനത്തില്‍ ഹനാനുണ്ട് …ഒപ്പം മറ്റു പിടക്കണ മീനുകളും..

viral fish stall readyകടയെടുത്ത് കച്ചവടം ചെയ്യണം എന്ന് കരുതി ഒതുങ്ങി നിൽക്കുമ്പോഴാണ് പണി കഴിയുന്നേലും മുമ്പ് കട നഷ്ട്ടമായത് പിന്നീടാണ് വണ്ടി ലോണിലെടുത്ത് കച്ചവടം തുടങ്ങുവാൻ വണ്ടിയ്ക്ക് ചുമരുകൾ സൃഷ്ടിക്കാം എന്ന് ചിന്തിച്ചത് എട്ടുകാലികൾ വല നെയ്യുമ്പോൾ അത് എത്ര തവണ പൊട്ടി പോയാലും ഒരിക്കലും ശ്രമം നിർത്താറില്ല വൈറൽ ഫിഷ് വെഹിക്കിൾ വീടുകളിൽ എത്തുന്നുകട്ട് ചെയ്ത് ക്ലീൻ ചെയ്ത് കഴുകി വൃത്തിയാക്കിയ മത്സ്യങ്ങൾജീവനോടെ ടാങ്കിൽ ഇട്ട് കൊണ്ട് വരുന്നു കായൽ മത്സ്യങ്ങൾ Ready to Cook
Posted by Hanan Hanani on Sunday, December 2, 2018


