തൊടുപുഴ: വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പൊലീസ് കസ്റ്റഡിയിലെടുത്ത തൊടുപുഴ സ്വദേശി കൊല്ലപ്പെട്ട കൃഷ്ണന്റെ അടുത്ത സുഹൃത്തും സഹായിയുമായിരുന്നുവെന്നാണ് വിവരം. ഇയാളാണ് കേസിലെ മുഖ്യപ്രതിയെന്നാണ് സൂചന. കൃഷ്ണന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചിരുന്നത് ഇയാളാണെന്നാണ് . കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ അഞ്ച് പേരെയാണ് കസ്റ്റഡിയിലെടുത്തത്.
കൃഷ്ണന്റെയടുത്ത് മന്ത്രവാദത്തിനായി എത്തുന്നവര്ക്കിടയില് ഇടനിലക്കാരാനായി പ്രവര്‍ത്തിച്ചിരുന്നത് അറസ്റ്റിലായ തൊടുപുഴ സ്വദേശി അനീഷാണ് .
കൃഷ്ണന്റെ കൊലപാതകത്തിന് ശേഷം ഇയാളെ കാണാതായതാണ് സംശയത്തിന് ഇടയാക്കിയത്. ഇയാളുടെ ബൈക്കിലായിരുന്നു കൂടുതല്‍ സമയവും കൃഷ്ണന്റെ സഞ്ചാരം. എന്നാല്‍ കുടുംബത്തിന്റെ മരണവാര്‍ത്തയറിഞ്ഞ് ഇവര്‍ എത്തുകയോ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കുകയോ ചെയ്തിട്ടില്ല.കൃഷ്ണന് കൊല്ലപ്പെട്ടാല്‍ മന്ത്രശക്തി തങ്ങള്‍ക്ക് കിട്ടുമെന്ന വിശ്വാസത്തിലാണ് പ്രതികള്‍ കൊലപാതകം ചെയ്തതെന്നാണ് സൂചന. ദുര്‍മന്ത്രവാദവും സാമ്പത്തിക ഇടപാടുകളുമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കൊല്ലപ്പെട്ട കൃഷ്ണന് വിഗ്രഹക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന സൂചനയും ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതുവരെ അഞ്ച് പേരെയായിരുന്നു കസ്റ്റഡിയില്‍ എടുത്തത്.
കമ്പകക്കാനം കൂട്ടക്കൊലയില്‍ നിര്‍ണ്ണായക അറസ്റ്റ് ഉടനുണ്ടാകും..?
ഇതില്‍ നെടുങ്കണ്ടം സ്വദേശിയേയും തിരുവനന്തപുരം സ്വദേശിയേയും വിട്ടയച്ചു. ഞായറാഴ്ച അറസ്റ്റിലായവരില്‍ രണ്ട് അടിമാലി സ്വദേശികളും ഉണ്ട്. ഇവരില്‍ ഒരാള്‍ ആദിവാസി മേഖലയിലുള്ള ആളാണെന്നാണ് വിവരം.ഞായറാഴ്ച രാത്രിയാണ് കൊലപാതകം നടത്തിയതെങ്കിലും തിങ്കളാഴ്ച പുലര്‍ച്ചെയാണ് മൃതദേഹം കുഴിച്ചിട്ടതെന്ന് കസ്റ്റഡിയിലുള്ളവര്‍ വെളിപ്പെടുത്തിയെന്നാണ് സൂചന. മൃതദേഹങ്ങള്‍ കുഴിച്ചിടുമ്പോള്‍ കൃഷ്ണനും മകന് അര്‍ജുനും ജീവനുണ്ടായരുന്നു. ഇത് വകവെയ്ക്കാതെ പ്രതികള്‍ ഇരുവരെയും കുഴിയിലിട്ട് മൂടുകയായിരുന്നു. കൊല്ലപ്പെട്ട അര്‍ജുന്റെ ശരീരത്തിലായിരുന്നു ഏറ്റവും അധികം മുറിവുകളുണ്ടായിരുന്നത്. തലയില്‍ 17 വെട്ടേറ്റ പാടുകളുണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും നിര്‍ണായകമായി.
മലപ്പുറത്ത് നിന്നെത്തിച്ച സ്പെക്ട്ര സംവിധാനമാണ് പ്രതികളിലേക്ക് വേഗത്തിലെത്താന്‍ പോലീസിനെ സഹായിച്ചത്. ഓരേ ടവറിന് കീഴില്‍ വിവിധ മൊബൈല്‍ സേവനദാതാക്കളുടെ കോളുകള്‍ പരിശോധിക്കാന്‍ സാധിക്കുന്ന നൂതന സംവിധാനമാണ് സ്പെക്ര. കൊല്ലപ്പെട്ട നാലുപേരുടെയും ഫോണുകള്‍ പോലീസ് ഇവരുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇതില്‍ ആര്‍ഷയുടെ ഫോണ്‍ മാത്രം പാസ് വേര്‍ഡ് ഉപയോഗിച്ച് ലോക്ക് ചെയ്ത നിലയിലായിരുന്നു.കൃഷ്ണനെ വീടിന് പുറത്തേയ്ക്ക് വിളിച്ചു വരുത്തി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതികളുടെ ആക്രമണത്തെ കൃഷ്ണന്റെ മക്കളായ ആര്‍ഷയും അര്‍ജുനും ചെറുക്കാന്‍ ശ്രമിച്ചു. ഇതിനിടെ പ്രതിക്കും പരിക്കേറ്റിരുന്നു. ഇതും നിര്‍ണായക തെളിവായി. കൃഷ്ണന് വര്‍ഷങ്ങളായി കയ്യില്‍ കുതിയിരുന്ന കഠാരയില്‍ രക്തം പുരണ്ട നിലയില്‍ കണ്ടെത്തിയിരുന്നു. അതോടെ കൊലപാതകിക്കും പരിക്കേറ്റിരിക്കാമെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരുന്നു.


