തിരുവന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖില്‍ ചന്ദ്രനെ കുത്തിയ കേസിലും പി.എസ്.സി പരീക്ഷാത്തട്ടിപ്പ് കേസിലും ജയിലിലായിരുന്ന മുന്‍ എസ്എഫ്ഐ നേതാവ് നസീമിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാവുന്നത്. വിവാദമായതോടെ പോസ്റ്റ് പിൻവലിക്കുകയായിരുന്നു. അടുത്തിടെ ജാമ്യത്തിലിറങ്ങിയ ശേഷം സോഷ്യൽ മീഡിയയിൽ സജീവമാണ് നസീമിപ്പോൾ.
തോല്ക്കാന് മനസില്ലെന്ന് ഞാന്‍ മനസില്‍ തീരുമാനിച്ച നിമിഷമായിരുന്നു, ഞാന്‍ ആദ്യമായി വിജയിച്ചത്’ എന്ന അടിക്കുറിപ്പോടെയാണ് നസീം പുതിയ പ്രൊഫൈല്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഈ ചിത്രത്തിന് താഴെ ‘നീയൊക്കെ എങ്ങനെ തോല്ക്കാന്.. അമ്മാതിരി കോപ്പിയടി അല്ലേ നടത്തുന്നെ’ എന്ന് ഒരാള്‍ കമന്റ് ചെയ്തു. എന്നാൽ ‘കോപ്പി അടിച്ചെങ്കില്‍ അതെന്റെ കഴിവ്, ഒന്നുപോടെ’ എന്നാണ് നസീം ഇയാൾക്ക് മറുപടി നൽകിയത്. ഇത് ചർച്ചയായതോടെ നസീം ആദ്യം കമന്റ് ഒഴിവാക്കി, തുടർന്ന് ഫെയ്സ്ബുക്കിലെ അക്കൗണ്ട് തന്നെ ഒഴിവാക്കുകയും ചെയ്തു.


