ഇന്ത്യയുടെ വാനമ്പാടി എസ്.ജാനകി മരിച്ചതായി സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രചാരണം കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു. എന്നാല്‍ ഇത് തെറ്റായ വിവരമാണെന്ന് ഗായികയുടെ ബന്ധുക്കള്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗായിക ശസ്ത്രക്രിയയ്ക്കിടയില്‍ മരണപ്പെട്ടുവെന്ന വ്യാജ വാര്‍ത്തയാണ് ഞായറാഴ്ച വ്യാപകമായി പ്രചരിച്ചത്.
എസ് ജാനകി ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നെന്നും ഇപ്പോള്‍ സുഖം പ്രാപിച്ചു വന്നുകൊണ്ടിരിക്കുകയാണെന്നും മകന് മുരളി കൃഷ്ണ അറിയിച്ചു. ഇപ്പോള്‍ ആരോഗ്യനില ഏറെ മെച്ചപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാജവാര്‍ത്ത പ്രചരിക്കുന്നതിനിടെ ഗായകരടക്കമുള്ളവര്‍ എസ് ജാനകിയുടെ കുടുംബാം ഗങ്ങളെ ടെലഫോണില്‍ ബന്ധപ്പെട്ടിരുന്നു. നേരത്തെയും ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഗായികയുടെ ബന്ധുക്കള്‍ അറിയിച്ചു.


