ലോക വനിതാ ദിനത്തില്‍ ഒരു അമ്മയുടെയും കുഞ്ഞിന്റെയും വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. കുഞ്ഞിനെയും കയ്യിലേന്തി ഗാതാഗതം നിയന്ത്രിക്കുന്ന വനിതാ പൊലീസുകാരിയുടെ വീഡിയോ ആണ് വൈറല്‍ ആയിരിക്കുന്നത്. ചണ്ഡിഗഡില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഏതോ യാത്രക്കാര്‍ എടുത്ത വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തതിന് പിന്നാലെയാണ് വൈറലായത്. പ്രിയങ്ക എന്ന പൊലീസുകാരിയാണ് കുഞ്ഞിനെ കയ്യില്‍ പിടിച്ച് ഗതാഗതം നിയന്ത്രിക്കുന്നത്.
രാവിലെ എട്ട് മണിക്ക് ജോലിക്കെത്തണം. തുടക്കത്തില്‍ പ്രിയങ്കയ്ക്കതിന് കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ കര്‍ശന നിലപാട് എടുത്തതോടെ കൃത്യസമയത്ത് കുഞ്ഞുമായി ഡ്യൂട്ടിക്കെത്തിത്തുടങ്ങിയതായി ദ ട്രിബ്യൂണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
ദശലക്ഷക്കണക്കിന് പേരാണ് വീഡിയോ കണ്ടത്. ജോലി സമയത്ത് കുഞ്ഞിനെ നോക്കുന്ന പ്രിയങ്കയെ ഭൂരിപക്ഷം പേരും അഭിനന്ദിച്ചു. എല്ലാ അമ്മമാരുടെയും ആത്മസമര്പ്പണമത്തിന് സല്യൂട്ട് എന്നായിരുന്നു ഒരു കമന്റ്.
അതേസമയം കുട്ടിയെയും കൂട്ടി ജോലിക്കെത്തിയതിനെ ചിലര്‍ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
https://www.instagram.com/p/CMFfK6sn15J/?utm_source=ig_web_copy_link