മീ ടൂ ആരോപണം ഫെമിനിസ്റ്റ് ഗൂഡാലോചന രാഹുല്‍ ഈശ്വര്‍. നിക്കെതിരെ ഉയര്‍ന്ന മീ ടൂ ആരോപണത്തെ രാഹുല്‍ തള്ളി. ര്‍ക്കെതിരെയും എന്ത് ആരോപണങ്ങളും ഉന്നയിക്കാമെന്ന ദുരവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്നും രാഹുല്‍ തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു. ’15 വര്‍ഷം മുമ്പ് നടന്നെന്ന് പറഞ്ഞാണ് ഇപ്പോള്‍ എനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഏങ്ങനെയാണ് ഒരു പുരുഷന് ഇതങ്ങനെയല്ലെന്ന് തെളിയിക്കാന്‍ കഴിയുക. നാളെ നമ്മുടെ വീട്ടിലെ അച്ഛനോ, സഹോദരനോ ഒക്കെ ഇത്തരം ആരോപണങ്ങള്‍ നേരിടേണ്ടു വന്നേക്കാം’ -രാഹുല്‍ പറഞ്ഞു.
ഇതെല്ലാം മീ ടൂവിന്റെ വിശ്വാസ്യതയെ തകര്‍ക്കുന്നതാണെന്നും, എതിരാളികളെ തകര്‍ക്കാന്‍ ഇത്തരം കള്ള ആരോപണങ്ങള്‍ രാഷ്ട്രീയപരമായി ഉപയോഗിക്കുകയാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. കുടുംബാംഗങ്ങളോടൊപ്പം നാളെ പത്രക്കുറിപ്പ് ഇറക്കുന്നുണ്ടെന്നും, ശബരിമലയ്ക്ക് എതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍ തീവ്ര ഫെമിനിസ്റ്റുകളാണെന്നും രാഹുല്‍ ആരോപിച്ചു.
ലോകം കീഴടക്കാന്‍ ഷിനാജ് ഓസ്ട്രേലിയന്‍ സൈക്കിള്‍ മാരത്തണ്ണിലേക്ക്


