മൂവാറ്റുപുഴ : മതസൗഹാര്‍ദത്തിന്റെ തിലകംചാര്‍ത്തി സ്നേഹ സാഹോദര്യത്തിന്റെ മാതൃകതീര്‍ത്ത കിഴക്കേക്കരയില്‍ ഇക്കുറിയും നബിദിനറാലിയില്‍ പായസം വികരണം ചെയ്ത് മൂവാറ്റുപുഴക്കാവ് ക്ഷേത്രം ഭാരവാഹികള്‍. കിഴക്കേക്കര മങ്ങാട്ട് ജുമാമസ്ജിദില്‍ നിന്ന് പുറപ്പെട്ട നബിദിന റാലിയിലെ കുട്ടികള്‍ക്കും മഹല്ല് അംഗങ്ങള്‍ക്കുമാണ് കാവില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവന്ന പായസം വിതരണം ചെയ്തത്. അന്നത്തിലും വസ്ത്രത്തിലും വര്‍ഗ്ഗീയതയുടെ വിഷംപുരട്ടുന്ന ഇ കാലത്ത് ലോകത്തിന് മാതൃകയായി മാറുകയാണ് കിഴക്കേക്കരയുടെ സ്നേഹ സാഹോദര്യത്തിന്റെ കേരളാസ്റ്റോറി
മാത്യു കുഴല്നാടന് എം.എല്‍.എ. പായസവിതരണം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്മാന് പി.പി. എല്‍ദോസ് അധ്യക്ഷനായി. ക്ഷേത്രസമിതി രക്ഷാധികാരി ശങ്കരന് നമ്പൂതിരി, കാര്യദര്‍ശി ശിവദാസന്‍ നമ്പൂതിരി, മങ്ങാട്ട് ജമാഅത്ത് പ്രസിഡന്റ് ടി.എം. അമീര്‍, സെക്രട്ടറി കെ.എം. നാസര്‍, ട്രഷറര്‍ എ.എം. അബ്ദുള്‍ ജലീല്‍, ഇമാം ഇ.എസ്. അലി ഫൈസി, മുഅദ്ദീന് സിദ്ദിഖ് ഫൈസി, ഇമാംമാരായ അബ്ദുള്‍ മജീദ് അസ്ഹരി, ഫാസില്‍ അസ്ഹരി, മുഅല്ലീംമാരായ സൈനുലാബ്ദീന് ബാഖവി, സൈനുദ്ദീന്‍ മാസ്റ്റര്‍, ക്ഷേത്ര സേവാസമിതി ഭാരവാഹികളായ സുരേഷ് പാലപ്പിള്ളി, ബിജു രമേശ്, നെജീഷ്, സജി പാലപ്പിള്ളി, സതീശന് വാന്തുപറമ്പില്‍, രാജന് പാലപ്പിള്ളില്‍, രതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.


