മൂവാറ്റുപുഴ: ജാതിമത ഭേദമന്യേ പരസ്പര സൗഹാര്‍ദ്ദം പകര്‍ന്ന് രാജ്യത്തിന്റെ നന്മയെ കാത്തുസൂക്ഷിക്കണമെന്ന് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍. രാഷ്ട്രരക്ഷയ്ക്ക് സൗഹൃദത്തിന്റെ കരുതല്‍ എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് എറണാകുളം ജില്ലാ കമ്മിറ്റി മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച മനുഷ്യജാലികാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ മഹത്തായ ഭരണഘടന നല്കുന്ന ഉന്നതമൂല്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ പൂര്‍വികര്‍ കാണിച്ചുതന്ന മാതൃകകള്‍ക്ക് ഒപ്പം നിന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമ്മേളന നഗരിയില്‍ എസ്കെഎസ്എസ്എഫ് ജില്ലാ പ്രസിഡന്റ് ഷാഫി ഫൈസി ഓടക്കാലി പതാക ഉയര്‍ത്തി. വൈകിട്ട് നാലുമണിക്ക് സയ്യിദ് ഷറഫുദ്ദീന് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ദേശീയോദ്ഗ്രഥന റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം അസീസ് ഫ്ലാഗ് ഓഫ് ചെയ്തു. പുളിഞ്ചുവട് ജംഗ്ഷനില്‍ നടന്ന പൊതുസമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്മാന് കെ കെ സുബൈര്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം ഐബി ഉസ്മാന് ഫൈസി പ്രാര്‍ത്ഥന നിര്‍വഹിച്ചു. അഡ്വ.ഹാരിസ് ബീരാന് എം പി മുഖ്യാതിഥിയായി. രാജ്യത്തെ ഫാസിസ്റ്റ് ശക്തികള്‍ ഭരണഘടനക്കെതിരെ നടത്തുന്ന കടന്നാക്രമങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.മുനീര്‍ ഹുദവി വിളയില്‍ മുഖ്യപ്രഭാഷണം നടത്തി.
ജില്ലാ പ്രസിഡന്റ് ഷാഫി ഫൈസി ഓടക്കാലി ദേശീയോദ്ഗ്രഥന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സയ്യിദ് സൈഫുദ്ദീന് തങ്ങള്‍,എ എം പരീത് ഹാജി,കെ കെ ഇബ്രാഹിം ഹാജി,അബ്ദുല്‍ ഖാദിര്‍ ഹുദവി, അജാസ് എടത്തല, റാഫി ഹുദവി മൂവാറ്റുപുഴ,എന്‍ കെ മുഹമ്മദ് ഫൈസി,എം എം അബൂബക്കര്‍ ഫൈസി, ഇസ്മാഈല്‍ ഫൈസി വണ്ണപ്പുറം, അബ്ദുല്‍ കരീം മുസ്ലിയാര്,യുനുസ് മഖ്ദൂമി,അബ്ദുസ്സലാം ഹാജി പെരിങ്ങാല, സിദ്ദീഖ് ഹാജി പെരിങ്ങാല,സിയാദ് ചെമ്പറക്കി, ടി എ ബഷീര്‍, കബീര്‍ മുട്ടം, ബക്കര്‍ പൂക്കാട്ട്, പി എ ബഷീര്‍, എം എം അലിയാര് മാസ്റ്റര്‍,സുഹൈല്‍ പറക്കോട്,ഹസൈനാര്‍ മുളവൂര്‍, പഞ്ചായത്ത് സ്റ്റാന്‍ഡ് കമ്മിറ്റി ചെയര്മാന് മുഹമ്മദ് ഷാഫി മുതിരക്കാലായില്‍, ഷംസുദ്ദീന് പെരുമറ്റം, സിദ്ദീഖ് ചിറപ്പാട്ട്,റാഫി ഐരാറ്റില്‍,ലിനാസ് വലിയപറമ്പില്‍,പിഅഷ്റഫ് കടികുളം,വിഎം ബഷീര്‍, റിയാസ് തച്ചേത്ത് എന്നിവര്‍ സംബന്ധിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി അനസ് കളമശ്ശേരി സ്വാഗതവും,സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്മാന് അലി പായിപ്ര നന്ദിയും പറഞ്ഞു.
പ്രൗഢമായി ജാലിക ദേശീയോദ്ഗ്രഥന റാലി
മൂവാറ്റുപുഴ :മനുഷ്യജാലികയോടനുബന്ധിച്ച് പായിപ്ര കവലയില്‍ നിന്നും പുളിഞ്ചുവട് ജംഗ്ഷന് വരെ നടന്ന ദേശീയോദ്ഗ്രഥന റാലി പ്രൗഢമായി. അനൗണ്‍സ്മെന്റ് വാഹനങ്ങള്‍ക്ക് പിന്നിലണിനിരന്ന ദഫ് ടീമുകള്‍ റാലിയെ ഏറെ ആകര്‍ഷകമാക്കി. എസ്കെഎസ്എസ്എഫ് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍, സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ നേതാക്കള്‍,വിഖായ പ്രവര്‍ത്തകര്‍, സംഘടനാ പ്രവര്‍ത്തകര്‍ എന്ന രീതിയിലായിരുന്നു റാലി ക്രമീകരിച്ചത്. റാലിയില്‍ പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങളും, ഹാരിസ് ബീരാന് എംപിയും അണിനിരന്നു.