കോഴിക്കോട്: ബലിപെരുന്നാളിനോടനുബന്ധിച്ച് ഒരു ദിവസം കൂടി അവധി ആവശ്യപ്പെട്ട് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്. നിലവില്‍ 28-ന് മാത്രമാണ് അവധി. 29-ന് കൂടി അവധി പ്രഖ്യാപിക്കണമെന്നാണ് കാന്തപുരം എപി അബൂബക്കര്‍ ആവശ്യപ്പെടുന്നത്. ആവശ്യമുന്നയിച്ചു മുഖ്യമന്ത്രിക്ക് കത്ത് അയച്ചെന്നും കാന്തപുരം പറഞ്ഞു.
വിദ്യാര്‍ഥികള്‍ക്ക് ആഘോഷങ്ങളില്‍ പങ്കുചേരുന്നതിനും പ്രാര്‍ഥനകളില്‍ പങ്കെടുക്കുന്നതിനും, വിദൂര ജില്ലകളിലുള്ള അദ്ധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും കുടുംബത്തോടൊപ്പം ആഘോഷങ്ങളില്‍ പങ്കെടുക്കണം. അതിനാല്‍ വെള്ളിയാഴ്ച കൂടി അവധി നല്‍കണമെന്ന് കെ.എ.എം.എ വിദ്യാഭ്യാസ മന്ത്രിക്ക് നല്കിയ നിവേദനത്തില്‍ പറയുന്നു. അവധിക്ക് പകരമായി നിശ്ചയിച്ചിട്ടുള്ള ജൂലൈ 1 ശനിയാഴ്ച പ്രവൃത്തിദിനം അല്ലാത്ത മറ്റൊരു ശനിയാഴ്ചയിലേക്ക് മാറ്റി നിശ്ചയിക്കണമെന്നും കേരള അറബിക് മുന്‍ഷീസ് അസോസിയേഷന് ആവശ്യമുന്നയിച്ചു.
ബലിപെരുന്നാളിനോട് അനുബന്ധിച്ച് വിദ്യാലയങ്ങള്‍ക്ക് രണ്ടു ദിവസം അവധി നല്‍കണമെന്ന് കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്(കെ.എ.എം.എ ) സംസ്ഥാന ജനറല്‍ സെക്രട്ടറി എം. തമീമുദീനും ആവശ്യപ്പെട്ടു.