മൂവാറ്റുപുഴ: ക്രിസ്തുമസിന് മുന്നോടിയായി മൂവാറ്റുപുഴ നിര്‍മല കോളേജും, റീജന്‍സി ബേക്ക് ഹൗസും സംയുക്തമായി കേക്ക് മിക്സിങ്ങ് സെറിമെണി സംഘടിപ്പിച്ചു. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട്, വിദ്യാഭ്യാസ സ്ഥപനത്തില്‍ ആദ്യമായിട്ടാണ് വിദ്യാര്‍ത്ഥികളും അധ്യാപകരുമൊത്ത് ഇത്തരത്തില്‍ ഉള്ള ഒരു വേദിയൊരുക്കിയത്. സന്തോഷത്തിന്റെയും സമാധാനത്തിന്റെയും അതിലുപരി നന്മയുടേയും സന്ദേശം പകര്‍ന്നുകൊണ്ടാണ് രുചിയുടെ കേക്ക് മിക്സിങ്ങ് പരിപാടി കോളേജില്‍ നടന്നത്.
2500 കിലോഗ്രാം വരുന്ന 15 ല്‍ പരം ഡ്രൈഫ്രൂട്സുകളും മറ്റ് ചേരുവവകളും ചേര്‍ത്ത് പ്ലംകേക്ക് നിര്‍മ്മാണത്തിന് ആവശ്യമായ കേക്ക് മിക്സിങ്ങാണ് അധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ച് ചേര്‍ന്ന് നിര്‍വ്വഹിച്ചത്. പ്രസ്തുത കേക്ക് മിക്സ് യാതൊരുവിധ പ്രിസെര്‍വേറ്റീവ്സ് ചേര്‍ക്കാത്തതും, നോണ്‍ ആല്ക്കഹോളിക്കുമായിട്ട് ഒരു വര്‍ഷത്തോളം സൂക്ഷിച്ച് വച്ചതിന് ശേഷമാണ് കേക്ക് നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്നത് എന്നും അതിലൂടെ കേക്കിന്റെ സ്വാദ് വര്‍ദ്ധിക്കുന്നുവെന്നും റീജന്‍സി മാനേജിംഗ് ഡയറക്ടര്‍ അഭിപ്രായപ്പെട്ടു.