കൊച്ചി: കോടിക്കണക്കിന് രൂപ ചെലവഴിച്ച് അന്യന്റെ മുതല്‍ തട്ടിയെടുക്കാന്‍ ഓര്‍ത്തഡോക്സ് വിഭാഗം ശ്രമിക്കുകയാണന്ന് യാക്കോബായ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ തോമസ് പ്രഥമന്‍ ശ്രേഷ്ഠ കാതോലിക്കാ ബാവ. കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളി ഓര്‍ത്തഡോക്സ് വിഭാഗത്തിന് വിട്ടുന്ല്കില്ല. ഓര്‍ത്തഡോക്സ് വിഭാഗം അന്യായമായി പളളിയുടെ മേല്‍ ആധിപത്യം നേടാന്‍ ശ്രമിക്കുകയാണന്നും അദ്ധേഹം പറഞ്ഞു. മലബാര്‍ മേഖലയില്‍ സ്വീകരിച്ച മാധ്യസ്ഥ നീക്കം എന്തുകൊണ്ട് ഇവിടെ സ്വീകരിക്കുന്നില്ല. യാക്കോബായ സുറിയാനി വിഭാഗത്തിന് പ്രാര്‍ത്ഥനയ്ക്കായി സ്ഥാപിച്ച പള്ളികളാണിവ. അത് വിട്ടുകൊടുക്കാന്‍ പറ്റില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

