ശബരിമല : ഭക്തരുടെ പ്രതിഷേധം ഫലം കണ്ടു, സന്നിധാനത്ത് പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവ്.വലിയ നടപ്പന്തലിൽ വിരിവയ്ക്കാനും, വിശ്രമിക്കാനുമുള്ള നിയന്ത്രണങ്ങളിലാണ് ഇളവ് വരുത്തിയത്.
സന്നിധാനത്തെത്തുന്ന ഭക്തർക്ക് വിശ്രമിക്കാനുള്ള ഇടം പോലും നൽകാത്ത പൊലീസ് നിയന്ത്രണങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇന്നും നാമജപ പ്രതിഷേധം ഉണ്ടായി. തുടർന്നാണ് പൊലിസ് ഇളവ് നൽകിയത്.
എന്നാൽ വലിയ നടപ്പന്തലിൽ ഉറങ്ങാൻ അനുവദിക്കില്ലെന്ന് ഐ ജി വിജയ് സാക്കറെ പറഞ്ഞു.


