തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വിമർശനം ഉന്നയിച്ച ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.
ശബരിമല തീർത്ഥാടനം സംബന്ധിച്ച് കേരള സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും
അമിത് ഷാ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ തെറ്റിധാരണകൾ പരത്തുന്നതാണെന്ന് പിണറായി വിജയൻ. അമിത് ഷായുടെ ട്വിറ്റർ എഴുത്തിന് തന്റെ ഫേസ്ബുക്കിലും ട്വിറ്ററിലും മറുപടിയുമായി പിണറായി എത്തി. തീർത്ഥാടനം അവിടെ കുഴപ്പങ്ങളില്ലാതെ നടക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുള്ള തീർത്ഥാടകർക്ക് അവിടെ ബുദ്ധിമുട്ട് ഉണ്ടാകുന്നില്ല. ഭക്തർക്കല്ല മറിച്ച് ശബരിമല കേന്ദ്രീകരിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാനെത്തുന്ന സംഘപരിവാറുകാർക്കാണ് ബുദ്ധിമുട്ടെന്നും പിണറായി പറഞ്ഞു.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ നിലപാട് തന്നെ അമിത് ഷായ്ക്കുള്ള മറുപടിയാകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ പൂർണ്ണരൂപം :-
ശബരിമലതീര്‍ത്ഥാടനം സംബന്ധിച്ച് അമിത് ഷാ തന്റെ ട്വീറ്റിലൂടെ പ്രകടിപ്പിച്ച അഭിപ്രായങ്ങള്‍ തെറ്റിദ്ധാരണാജനകമാണ്….
Posted by Pinarayi Vijayan on Tuesday, November 20, 2018


