സന്നിധാനം : ഇരുമുടിക്കെട്ടുമേന്തി മല ചവിട്ടുന്ന അയ്യപ്പന്മാരോടുള്ള പൊലീസിന്റെ നടപടികൾക്കെതിരെ സന്നിധാനത്തെ പൊലീസ് സ്റ്റേഷനിൽ എം പി മാരായ വി മുരളീധരൻ,നളീൻ കുമാർ കട്ടീൽ എന്നിവരുടെ പ്രതിഷേധം.
അറസ്റ്റ് ചെയ്യാൻ മാത്രം അയ്യപ്പന്മാർ ചെയ്ത തെറ്റെന്താണെന്ന് പൊലീസ് വ്യക്തമാക്കണമെന്നും എസ് പി പ്രതീഷ്കുമാർ വിശദീകരണം നൽകണമെന്നും വി മുരളീധരൻ എം പി ആവശ്യപ്പെട്ടു.
ആറു മണിക്കൂറിലധികം സന്നിധാനത്ത് തങ്ങിയതിന്റെ പേരിൽ ഇന്ന് പരവൂരിൽ നിന്നുള്ള 9 അയ്യപ്പന്മാരെയാണ് പൊലീസ് കസ്റ്റ്ഡിയിലെടുത്തത്.ശബരിമലയിൽ പ്രവേശിക്കുന്നതിനു മുൻപ് പൊലീസ് നൽകിയ നോട്ടീസിലെ നിർദേശങ്ങൾ പാലിച്ചില്ലെന്നാണ് ആരോപണം.നെയ്യഭിഷേകത്തിന് ടോക്കൺ വാങ്ങിയ ഇവരെ അതിനുപോലും സമ്മതിക്കാതെയാണ് പൊലീസ് പമ്പയിലേക്ക് കൂട്ടിക്കൊണ്ട് പോയത്.
ഭക്തരെ പീഡിപ്പിക്കുന്ന വിവരമറിഞ്ഞ് സന്നിധാനം പോലീസ് സ്റ്റേഷനിൽ എത്തി വിവരങ്ങൾ ആരാഞ്ഞു. പരിഹാരനടപടികൾ എടുത്തു..
Posted by V Muraleedharan on Tuesday, November 20, 2018


