കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതി ഫ്രാങ്കോ മുളയ്ക്കലിന്റെ ചോദ്യം ചെയ്യല്‍ വെള്ളിയാഴ്ചയും തുടരുമെന്ന് അന്വേഷണ സംഘം അറിയിച്ചു. രണ്ടു ദിവസമായി 14 മണിക്കൂര്‍ ചോദ്യം ചെയ്തങ്കിലും ചില കാര്യങ്ങളില്‍ വ്യക്തതവരാനുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
അറസ്റ്റ് ഇന്നുണ്ടാവുമെന്ന തരത്തിലായിരുന്നു പ്രചരണം. ബിഷപ്പിനെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് പൊലീസ് നിയമോപദേശം തേടിയിരുന്നു. അവസാന മിനിറ്റുകളില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ഒഴിവാക്കിയത് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തോടെ..?. നിലവിലെ തെളിവുകള്‍ പ്രകാരം ബിഷപ്പിനെ അറസ്റ്റ് ചെയ്താല്‍ ഇത് കോടതിയില്‍ നിലനില്‍ക്കില്ലെന്നും പോലീസിനു തിരിച്ചടിയാകുമെന്നുമായിരുന്നു നിയമോപദേശം. ഇതോടെയാണ് അറസ്റ്റ് ഒഴിവായത്. ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ നിലനില്ക്കുന്നു എന്നതും കാരണമായി മറ്റൊരു സാഹചര്യമാണ്. മധ്യമേഖല ഐജി വിജയ് സാക്കറെ നേരിട്ട് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ ഓഫിസിലെത്തിയാണ് അഭിഭാഷകരുമായി ചര്‍ച്ച നടത്തിയത്
.
നിലവില്‍ ചോദ്യം ചെയ്യലില്‍ ലഭിച്ച മുഴുവന്‍ വിവരങ്ങളും പോലീസ് സംഘം മൂന്നു സംഘങ്ങളായി തിരിഞ്ഞ് വീണ്ടും പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം എജിയെ അറിയിക്കാനും ആ വിവരങ്ങള്‍ കൂടി പരിശോധിച്ച് വെള്ളിയാഴ്ച രാവിലെ വീണ്ടും ഉ്ന്നതതല യോഗം ചേരും, തുടര്‍ന്നാവും അറസ്റ്റ് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക.